റിയാദ് കെ.എം.സി.സി ജനകീയ ഇഫ്താർ മാർച്ച് 29ന്
text_fieldsറിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഇഫ്താർ ഈ മാസം 29 ന് നടക്കും. 5000 പേരെ പങ്കെടുപ്പിച്ചാണ് റിയാദ് മലസിലെ ലുലു ഹൈപ്പർ മാർക്കറ്റ് ഓപൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്. സംഘാടക സമിതി രൂപവത്കരണ യോഗം ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്നു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
അഷ്റഫ് വേങ്ങാട്ട്, ഉസ്മാൻ അലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര, സി.പി. മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, അഷ്റഫ് വെള്ളേപ്പാടം, നാസർ മാങ്കാവ്, മജീദ് പയ്യന്നൂർ, മുജീബ് മുത്താട്ട്, നജ്മുദ്ദീൻ മഞ്ഞളാംകുഴി, ഒ.കെ. മുഹമ്മദ് കുട്ടി (ഫിനാൻസ്), റഫീഖ് മഞ്ചേരി, കബീർ വൈലത്തൂർ (വളൻറിയർ വിങ്), യു.പി. മുസ്തഫ, അഡ്വ. അനീർ ബാബു, ഷാഫി തുവ്വൂർ (പ്രോഗ്രാം), ജലീൽ തിരൂർ, സത്താർ താമരത്ത് (റിസപ്ഷൻ), അബ്ദുറഹ്മാൻ ഫാറൂഖ്, നജീബ് നല്ലാങ്കണ്ടി, സിറാജ് മേടപ്പിൽ, പി.സി. മജീദ് (ഭക്ഷണം), ഷംസു പെരുമ്പട്ട, പി.സി. അലി വയനാട്, ഷമീർ പറമ്പത്ത് (സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട്സ്), മാമുക്കോയ തറമ്മൽ (മീഡിയ ആൻഡ് പബ്ലിസിറ്റി) എന്നിവരെ ഉൾപ്പെടുത്തി വിവിധ സബ്കമ്മിറ്റികൾ രൂപവത്കരിച്ചു.
ഷുഹൈബ് പനങ്ങാങ്ങര, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, അഷ്റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, നാസർ മാങ്കാവ്, റഫീഖ് മഞ്ചേരി, നജീബ് നല്ലാങ്കണ്ടി, പി.സി. അലി വയനാട്, ഷമീർ പറമ്പത്ത്, ഷാഫി തുവ്വൂർ, ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, മുജീബ് മൂത്താട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.