ആയിരങ്ങൾ പങ്കെടുത്ത് റിയാദ് കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsറിയാദ്: അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഒരുക്കിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. റിയാദ് ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങൾ കൈമാറ്റം ചെയ്യാനും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പകർന്ന് നൽകാനും എല്ലാവരും ശ്രമിക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സമഭാവനയുടെ ഉദാത്ത മാതൃകയാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. വ്രതനാളുകളിൽ വിശ്വാസി സമൂഹം ആർജിച്ചെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതാന്ത്യം വരെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. രാജ്യത്തെ സംരക്ഷിക്കാൻ ജനാധിപത്യം ഉപയോഗപ്പെടുത്തുക എന്നതാണ്. സാധ്യമാവുന്ന എല്ലാവരും നാട്ടിലെത്തി തെരഞ്ഞെടുപ്പിൽ പങ്കാളിത്തം വഹിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഇഫ്താറിന്റെ ഭാഗമായി. മുന്നോറോളം വളൻറിയർമാരാണ് നോമ്പ് തുറക്കുള്ള സൗകര്യം ഒരുക്കിയത്. പതിനായിരം പലഹാരങ്ങൾ തയാറാക്കിയ കെ.എം.സി.സി വനിതവിങ്ങിന്റെ പങ്ക് ഇഫ്താറിന്റെ മാറ്റ് കൂട്ടി.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, വി.കെ. മുഹമ്മദ്, ഉസ്മാൻ അലി പാലത്തിങ്ങൽ, പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളജ് പ്രഫ. ളിയാഉദ്ദീൻ ഫൈസി, അബൂബക്കർ ബ്ലാത്തൂർ, മുബാറക് സ്വലാഹി, അഡ്വ. ജലീൽ, ബഷീർ ചേലമ്പ്ര, എ.ജി.സി. അലി, ഷാഫി ദാരിമി പുല്ലാര, എം.ഇ.എസ് പ്രതിനിധി സൈനുൽ ആബിദ്, കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സൈതലവി ഫൈസി പനങ്ങാങ്ങര, അബൂബക്കർ ഫൈസി വെള്ളില, അസീസ് ചുങ്കത്തറ എന്നിവർ സംസാരിച്ചു.
ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് ആമുഖ പ്രഭാഷണം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഫാറൂഖ്, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, അഡ്വ. അനീർ ബാബു, ഷാഫി തുവ്വൂർ, നജീബ് നല്ലാംങ്കണ്ടി, പി.സി. അലി വയനാട്, ഷംസു പെരുമ്പട്ട, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, പി.സി. മജീദ്, കബീർ വൈലത്തൂർ, വനിതവിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, ജില്ല കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി ചിറ്റത്തുപാറ, ജാഫർ കുന്ദമംഗലം, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഹനീഫ മൂർക്കനാട്, മുസ്തഫ പൊന്നംകോട്, അൻവർ വാരം, ഷാഫി സഞ്ച്വറി, അഷ്റഫ് മേപ്പീരി, ഷറഫു വയനാട്, അൻഷാദ് തൃശൂർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.