റിയാദ് കെ.എം.സി.സി വെൽഫെയർ മീറ്റ് സംഘടിപ്പിച്ചു
text_fieldsറിയാദ്: കെ.എം.സി.സി 'ഫെസ്റ്റിവിസ്റ്റ 2021' സാംസ്കാരിക മേളയുടെ ഭാഗമായി വെൽഫെയർ മീറ്റ് സംഘടിപ്പിച്ചു. മൂന്ന് സെഷനുകളിലായി നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. വെൽഫെയർ വിങ് കോവിഡ് കാലത്തും അല്ലാതെയും നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി.
നൂറുകണക്കിന് മരണാനന്തര ചടങ്ങുകൾ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ ഈ വർഷം മാത്രം നടന്നതായി വാർത്തകുറിപ്പിൽ പറഞ്ഞു. നിയമ സഹായങ്ങൾ, ജയിൽ കേസുകൾ, ആശുപത്രി, സ്ട്രക്ചർ, വീൽചെയർ എന്നിവ ഉപയോഗിച്ച് രോഗികളെ നാട്ടിലെത്തിക്കൽ, കൗൺസലിങ്, മരുഭൂമിയിൽ ഒറ്റപ്പെട്ട രണ്ട് ഇന്ത്യൻ സഹോദരങ്ങളെ നിയമ സഹായങ്ങൾ നൽകി നാട്ടിലേക്ക് എത്തിക്കൽ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തി. വളൻറിയർമാർക്ക് സലിം ചാലിയത്തിെൻറ നേതൃത്വത്തിൽ മോട്ടിവേഷനൽ ക്ലാസും ആക്റ്റിവിറ്റികളും സംഘടിപ്പിച്ചു.
മൺമറഞ്ഞ നേതാക്കളുടെ നാമകരണത്തിൽ വളൻറിയർമാരെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വെൽഫെയർ വിങ് വൈസ് ചെയർമാൻ അശ്റഫ് വെള്ളാപാടം അധ്യക്ഷത വഹിച്ചു.
കൺവീനർ അബ്ദുൽ മജീദ് പരപ്പനങ്ങാടി സ്വാഗതവും വൈസ് ചെയർമാൻ ഉമർ അമാനത്ത് നന്ദിയും പറഞ്ഞു. ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മജീദ് പയ്യന്നൂർ, ജാഫർ സാദിഖ്, മുഹമ്മദ് വേങ്ങര, സിദ്ദീഖ് കോങ്ങാട്, പി.സി. അലി വയനാട്, പി.സി. മജീദ്, നജീബ് നെല്ലംകണ്ടി, അഷ്റഫ് കൽപകഞ്ചേരി, റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ, ഇക്ബാൽ തിരൂർ എന്നിവർ സംസാരിച്ചു. രണ്ടാം സെഷനിൽ 'പ്രവാസികളും ആരോഗ്യവും' എന്ന വിഷയത്തിൽ മൈമൂന ടീച്ചർ മോഡറേറ്ററായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
അറബ് ന്യൂസ് റിപ്പോർട്ടർ റാഷിദ് ഹസ്സൻ, അർഷദ്, ഡോ. അബ്ദുൽ അസീസ്, ശിഹാബ് കൊട്ടുകാട്, ഡോ. ജയചന്ദ്രൻ, അമ്പിളി റോസ്, മുഹമ്മദ് കോയ വാഫി, സന്തോഷ്, സിദ്ദീഖ് തുവ്വൂർ, ഷഫീഖ് കൂടാളി എന്നിവർ പാനലിസ്റ്റുകളായി. ഇർഷാദ് കായക്കൂൽ സ്വാഗതം പറഞ്ഞു.
അനിൽ കുമാർ സിന്മാർ മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വെൽഫെയർ വിങ് കൈകാര്യം ചെയ്ത മരണ കേസുകളുടെ തരം തിരിച്ചുള്ള കണക്കുകൾ വിശകലനം ചെയ്തു. മാനസിക സംഘർഷം കൂടി വരുന്നത് മരണത്തിലേക്ക് നയിക്കുന്നതും ആത്മഹത്യ മരണങ്ങളും ചർച്ച വിഷയമായി. മാനസിക സംഘർഷം നേരിടുന്നവർ വിദഗ്ധ ചികിത്സ നേടണമെന്നും വിഷയങ്ങൾ അടുത്ത ആളുകളുമായി പങ്കിടണമെന്നും പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
കെ.എം.സി.സിയുടെ കീഴിൽ കൗൺസലിങ്ങിന് വേണ്ടി സംവിധാനം ഏർപ്പെടുത്തണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. സമാപന സെഷൻ നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷ സമിതി ചെയർമാൻ അശ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വെൽഫയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയ വളപ്പിൽ സ്വാഗതവും ജനറൽ കൺവീനർ ഷിഹാബ് പുത്തേഴത്ത് നന്ദിയും പറഞ്ഞു.
സി.പി. മുസ്തഫ, കബീർ വൈലത്തൂർ, യു.പി. മുസ്തഫ, ജലീൽ തിരൂർ, കുഞ്ഞി കുമ്പള, നാസർ കാരന്തൂർ, ബാവ, ഷാജഹാൻ താനൂർ, മഹമൂദ് കയ്യാർ, മൂസ പട്ട, റഫീഖ് ഹസൻ വെട്ടത്തൂർ, ഷറഫു പുളിക്കൽ, റഹ്മത്ത് അഷ്റഫ്, പ്രഭാകരൻ കേളി, നിഹ്മത്ത്, ഷാജഹാൻ തുടങ്ങിവർ സംസാരിച്ചു. മുനീർ കുനിയിലിെൻറ നേതൃത്വത്തിൽ ഇശൽ സന്ധ്യയോടെ പരിപാടി അവസാനിച്ചു. മുജീബ് ഉപ്പട, ഷാഹിദ്, നൗഷാദ് ചാക്കീരി, അബ്ദുറഹ്മാൻ ഫാറൂഖ്, സഫീർ തിരൂർ, സുഹൈൽ കൊടുവള്ളി, സൈഫു കണ്ണൂർ, ദഖ്വാൻ, അബ്ദുൽ സമദ്, അലി അക്ബർ, കുഞ്ഞിപ്പ തവനൂർ, അൻഷദ്, അബ്ദുൽ ഖാദർ, യൂനുസ് ഇരുമ്പുഴി, യൂസുഫ് പെരിന്തൽമണ്ണ, ശിഹാബ് വെട്ടത്തൂർ, നിയാസ് മൂർക്കനാട്, ബഷീർ കട്ടുപ്പാറ, കെ.ടി. അബൂബക്കർ, സിറാജ് വള്ളിക്കുന്ന്, കുഞ്ഞോയി കോടമ്പുഴ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.