റിയാദ് കെ.എം.സി.സി വളൻറിയർ പരിശീലനം ആരംഭിച്ചു
text_fieldsറിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വളൻറിയർമാർക്ക് സന്നദ്ധ പ്രവർത്തനത്തിൽ പരിശീലനം നൽകി. പ്രവാസികളുടെ മരണക്കേസുകൾ, അപകടങ്ങൾ, ആശുപത്രി കേസുകൾ, തൊഴിൽ- നിയമ പ്രശ്നങ്ങൾ തുടങ്ങിയവയുടെ കൈകാര്യം ചെയ്യൽ, തൊഴിൽ കോടതി, ഗതാഗതം, നീതിന്യായം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങി സൗദിയിലെ വിവിധ മന്ത്രാലയങ്ങൾ, ഇന്ത്യൻ എംബസി, വിദേശ കാര്യ മന്ത്രാലയം എന്നിവയുടെ ഓൺലൈൻ സംവിധാനങ്ങൾ പരിചയപ്പെടുത്തൽ, വ്യക്തിത്വ വികസനം, ആരോഗ്യ സംരക്ഷണം തുടങ്ങി വളൻറിയർമാർക്ക് ഉപകാരപ്പെടുന്ന വിഷയങ്ങൾ ഉൾപ്പെടെ പ്രത്യേകം തയാറാക്കിയ സിലബസ് പ്രകാരമുള്ള പരിശീലന പരിപാടികളാണ് ആരംഭിച്ചത്. മൂന്നു മാസം നീണ്ടുനിൽക്കുന്ന പരിശീലനം മാസത്തിൽ രണ്ട് വെള്ളിയാഴ്ചകളിൽ നടക്കും.വളൻറിയർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ നിർവഹിച്ചു.
വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. 'സാമൂഹിക സേവനം മനഃശാസ്ത്ര സമീപനത്തിലൂടെ' എന്ന വിഷയത്തിൽ പരിശീലകൻ അമീൻ അക്ബർ വേങ്ങര ക്ലാസെടുത്തു. ഹബീബ് ഖിറാഅത്ത് നടത്തി. നജീബ് നെല്ലാങ്കണ്ടി സ്വാഗതവും അശ്റഫ് വെള്ളാപ്പാടം നന്ദിയും പറഞ്ഞു. ജലീൽ തിരൂർ, സുബൈർ അരിമ്പ്ര, കബീർ വൈലത്തൂർ, കെ.ടി. അബൂബക്കർ, മാമുക്കോയ തറമ്മൽ, പി.സി. അലി, സിദ്ദീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, ഷാഹിദ് മാസ്റ്റർ, സഫീർ പറവണ്ണ, നൗഫൽ താനൂർ, അശ്റഫ് അച്ചൂർ, ഹുസൈൻ കുപ്പം, മുഹമ്മദ് കണ്ടങ്കൈ എന്നിവർ നേതൃത്വം നൽകി. ജില്ല ഭാരവാഹികളായ അബ്ദുറഹ്മാൻ ഫാറൂഖ്, മുസ്തഫ വേളൂരാൻ, ഷറഫ് കമ്പളക്കാട്, ആഷിഖ്, അൻഷാദ് തൃശൂർ, കുഞ്ഞിപ്പ തവനൂർ, കെ.പി. മുഹമ്മദ്, അൻവർ വാരം, വനിത വിങ് പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, സൈബർ വിങ് സെക്രട്ടറി ഷഫീഖ് കൂടാളി എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലം പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.