'റിയാദ് കോഴിക്കോടൻസ്' കൂട്ടായ്മക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ 'കോഴിക്കോടൻസി'ന് പുതിയ നേതൃത്വം. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് മുനീബ് പാഴൂർ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. അക്ബർ വേങ്ങാട്ട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മിർഷാദ് ബക്കർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭരണഘടനയുടെ കരട് മുനീബ് പാഴൂർ അവതരിപ്പിച്ചു. പതിവ് സംഘടന ശൈലികളിൽനിന്നും വ്യത്യസ്തമായി നൂതനരീതിയിലുള്ള കമ്മിറ്റി ഘടനയും പ്രവർത്തന രീതികളും വിഭാവനംചെയ്യുന്ന ഭരണഘടന യോഗം അംഗീകരിച്ചു.
തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ഹർഷദ് ഹസ്സൻ ഫറോക്ക് (ചീഫ് ഓർഗനൈസർ), മുനീബ് പാഴൂർ (അഡ്മിൻ ലീഡ്), റാഫി കൊയിലാണ്ടി (ഫിനാൻസ് ലീഡ്), ഫൈസൽ പൂനൂർ (പ്രോഗ്രാം ലീഡ്), ഷമീം മുക്കം (ടെക്നോളജി ലീഡ്), പി.എം. മുഹമ്മദ് ഷാഹിൻ (മീഡിയ ലീഡ്), അഡ്വ. ജലീൽ കിണാശ്ശേരി (പ്രോജക്ട് ലീഡ്), യതി മുഹമ്മദ് അലി (കിഡ്സ് ലീഡ്), മുഹ്യിദ്ദീൻ സഹീർ ചേവായൂർ (ഫാമിലി ലീഡ്), മജീദ് പൂളക്കാടി (വെൽഫെയർ ലീഡ്). ഉമർ മുക്കം, വി.കെ.കെ. അബ്ബാസ്, ഗഫൂർ കൊയിലാണ്ടി, കബീർ നല്ലളം, അൽത്താഫ് കാലിക്കറ്റ്, എ.എം. സാജിദ് അലി, നവാസ് ഒപ്പീസ്, മുസ്തഫ നെല്ലിക്കാപറമ്പ, സഫറുല്ല കൊടിയത്തൂർ, ഷബീർ അലി, ഒ.പി. ഷമീജ്, സിദ്ദിഖ് പാലക്കൽ, മുജീബ് മൂത്താട്ട്, ബഷീർ ഈങ്ങാപ്പുഴ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ കാരന്തൂർ സ്വാഗതവും ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.