റിയാദ് സാഹിത്യോത്സവ് സമാപിച്ചു
text_fieldsറിയാദ്: വരകളും വരികളും സ്വരലയ വർണങ്ങൾ തീർത്ത് 13ാമത് ആർ.എസ്.സി റിയാദ് ഘടകം സാഹിത്യോത്സവ് സമാപിച്ചു. സിറ്റി, നോർത്ത് സോണുകൾ ചേർന്ന് സംഘടിപ്പിച്ച സാഹിത്യോത്സവിൽ 400ലേറെ പ്രതിഭകൾ 87 ഇനങ്ങളിൽ മാറ്റുരച്ചു. ഒരു രാപ്പകൽ നീണ്ടുനിന്ന മത്സരങ്ങളിൽ സിറ്റി സോണിലെ ബത്ഹ ഈസ്റ്റ് സെക്ടറും നോർത്ത് സോണിലെ സുലൈ സെക്ടറും ഓവറോൾ ചാമ്പ്യന്മാരായി. ശിഫ, മലസ് സെക്ടറുകൾ രണ്ടാംസ്ഥാനവും നേടി.
കലാപ്രതിഭയായി ആസിഫ്, സയ്യിദ് അലവി ഫാളിലി എന്നിവരെയും സർഗപ്രതിഭയായി ഫാത്തിമ റുക്സാന, ഹുസ്ന ഹസൈനാർ എന്നിവരെയും യഥാക്രമം സിറ്റി, നോർത്ത് സോണുകളിൽനിന്ന് തെരഞ്ഞെടുത്തു.പ്രമുഖ വ്യക്തിത്വകൾ പങ്കെടുത്ത സാംസ്കാരിക സമ്മേളനം അൽയാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശൗക്കത്ത് പർവേശ് ഉദ്ഘാടനം ചെയ്തു. കാലങ്ങളായുള്ള എല്ലാ യുദ്ധനിയമങ്ങളെയും കാറ്റിൽ പറത്തി മനുഷ്യത്വരഹിതമായി ഫലസ്തിന്റെ മണ്ണും ജീവനും കൈയേറിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ ഭീകരതയെ സാംസ്കാരിക സമ്മേളനം അപലപിച്ചു.
ഫലസ്തീനിൽ വംശഹത്യക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ പ്രാർഥനകളും പ്രതിഷേധങ്ങളും നിലപാടുകളുംകൊണ്ട് ഐക്യപ്പെടാൻ എല്ലാ മനുഷ്യസ്നേഹികളോടും സമ്മേളനം ആവശ്യപ്പെട്ടു. നൗഷാദ് നാലകത്ത് സന്ദേശപ്രഭാഷണം നടത്തി. സുഹൈൽ നിസാമി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം ഹാമിദ് ചൊവ്വ, ശിഹാബ് കൊട്ടുകാട്, ലുഖ്മാൻ പാഴൂർ, മജീദ് താനാളൂർ, അബ്ദുസ്സലാം വടകര, സലീം കളക്കര എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിച്ചു.
ഇബ്രാഹീം ഹിമമി സ്വാഗതവും ഫസൽ നന്ദിയും പറഞ്ഞു. ഒളമതിൽ മുഹമ്മദ്കുട്ടി സഖാഫി, നാസർ അഹ്സനി, സിറാജ് വേങ്ങര, സലീം പട്ടുവം, ഉമർ മുസ്ലിയാർ പന്നിയൂർ, ഉബൈദ് സഖാഫി, അസീസ് പാലൂർ, ഉമറലി കോട്ടക്കൽ എന്നിവർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.