‘റിമാൽ’ ഇഫ്താർ സംഗമം
text_fieldsറിയാദ് മലപ്പുറം കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
റിയാദ്: മലപ്പുറത്തുകാരുടെ ജനകീയ കൂട്ടായ്മയായ റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) അംഗങ്ങളുടെ ഇഫ്താർ സംഗമം ശിഫയിലെ മദാർ ഇസ്തിറാഹയിൽ നടന്നു. റിമാലിന്റെ പ്രവര്‍ത്തനങ്ങള്‍ റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഇബ്രാഹിം തറയിൽ വിശദീകരിച്ചു.
നാട്ടിലെ പ്രവര്‍ത്തനങ്ങളിൽ റിമാലിന്റെ പുതിയ കാൽവെപ്പായി, സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം കോട്ടപ്പടിയിൽ ആരംഭിച്ച സൗജന്യ ഡ്രസ്സ് ബാങ്ക്, കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ തുടര്‍ന്നു കൊണ്ടിരിക്കുന്ന കാൻസർ, കിഡ്നി, നിത്യ കിടപ്പുരോഗികൾ എന്നിവരിൽനിന്ന് ഏറ്റവും അർഹതപ്പെട്ടവരെ കണ്ടെത്തി അത്യാവശ്യ മരുന്നുകള്‍ മറ്റു സാമ്പത്തിക സഹായങ്ങള്‍ എന്നിവ റിമാലിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ഫോർക്ക ജീവകാരുണ്യം കൺവീനർ ഗഫൂര്‍ കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി മുഹമ്മദ് പൊന്മള അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ സി.കെ. അബ്ദുറഹ്മാൻ സ്വാഗതവും പി.സി. മജീദ് നന്ദിയും പറഞ്ഞു. ജാഫർ കിളിയണ്ണി, വി.കെ. സലാം, മുസമ്മിൽ കാളമ്പാടി, സാജു മൻസൂർ, സൂജ പൂളക്കണ്ണി, രാജന് കാരാതോട്, ഷുക്കൂര്‍ പുള്ളിയിൽ, മൊഹിയുദ്ദീന്‍ മൈലപ്പുറം, ബാപുട്ടി ഇരുമ്പുഴി, അസീസ് കോഡൂർ, സലാഹുദ്ദീന്, ഹംസ മലപ്പുറം, ഹംസ പാണ്ടി, നവാസ് നരിപ്പറ്റ, അദ്നാൻ തറയിൽ, നിഹാൽ അറബി, റിമാൽ സ്പോര്‍ട്സ് വിങ് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.