റിയാദ് മീഡിയ ഫോറം ഓണാഘോഷം ‘മഹർജാൻ മലയാളം’
text_fieldsറിയാദ്: സമഭാവനയുടെ സന്ദേശവും കരുതലിന്റെ കരുത്തും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.
മലസ് അൽമാസ് ഓഡിറ്റേറിയത്തിൽ ‘മഹര്‍ജാന്‍ മലയാളം’ എന്ന പേരിലൊരുക്കിയ പരിപാടിയില്‍ പ്രസിഡൻറ് വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍പേഴ്സൺ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു.
മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണമെന്നും പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുമായി പ്രവാസത്തിലാകുമ്പോഴും ഓണം എന്ന ഓർമ ഒപ്പമുണ്ടാകുമെന്നും അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് കൃസ്തുമസ് എത്തിയാലും ഓണം പ്രവാസലോകത്ത് ആഘോഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നജിം കൊച്ചുകലുങ്ക് ആമുഖ പ്രഭാഷണം നിർവഹിച്ചു. ടി.എം. അഹമദ് കോയ, നവാസ് റഷീദ്, ശിഹാബ് കൊട്ടുകാട് എന്നിവര്‍ സംസാരിച്ചു. വൈദേഹി നൃത്തവിദ്യാലയം അവതരിപ്പിച്ച കേരളീയം നൃത്താവിഷ്കാരം, ജലീല്‍ കൊച്ചിന്, അല്‍താഫ് കാലിക്കറ്റ്, ലെനറ്റ് സക്കറിയ എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവ അരങ്ങേറി.
ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും ഇവന്റ് കൺവീനർ നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് നാദിര്‍ഷാ റഹ്മാന്, സുലൈമാന്‍ ഊരകം, ജയന് കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ, മുജീബ് ചങ്ങരംകുളം, കനകലാല്‍, ഹാരിസ് ചോല, ഷിബു ഉസ്മാന്, ഷമീര്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.