Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനഗര...

നഗര സിരകളിലൊഴുകാനൊരുങ്ങി ആറ് മെട്രോ ലൈനുകൾ

text_fields
bookmark_border
Riyadh Metro
cancel

റി​യാ​ദ്‌: ന​ഗ​ര​ത്തി​െൻറ ഗ​താ​ഗ​ത രം​ഗ​ത്ത് പു​തു​ച​രി​തം കു​റി​ക്കു​ന്ന റി​യാ​ദ്‌ മെ​ട്രോ സ​ർ​വി​സി​ന് നാ​ന്ദി കു​റി​ക്കാ​ൻ ഇ​നി ആ​ഴ്​​ച​ക​ൾ മാ​ത്രം. ബ്ലൂ, ​റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ, ഗ്രീ​ൻ, പ​ർ​പ്പി​ൾ എ​ന്നീ നി​റ​ങ്ങ​ളി​ൽ ആ​റ് ലൈ​നു​ക​ളി​ലാ​ണ്​ ട്രെ​യി​നു​ക​ൾ ഒാ​ടു​ക. ഉ​ദ്ഘാ​ട​ന​ത്തി​െൻറ ഭാ​ഗ​മാ​യി ട്രാ​ൻ​സ്ഫ​ർ സ്​​റ്റേ​ഷ​നു​ക​ള​ട​ക്കം നൂ​റോ​ളം സ്​​റ്റേ​ഷ​നു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വീ​ക​രി​ക്കാ​നു​ള്ള അ​ന്തി​മ​ഘ​ട്ട മി​നു​ക്ക് പ​ണി​ക​ളി​ലാ​ണ്.

കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് സ്ട്രീ​റ്റി​െൻറ വ​ട​ക്കു​നി​ന്നാ​രം​ഭി​ച്ച് തെ​ക്ക് ദാ​റു​ൽ​ബൈ​ദ​യി​ൽ അ​വ​സാ​നി​ക്കു​ന്ന ബ്ലൂ​ലൈ​ൻ ഉ​ല​യ, ബ​ത്ഹ തെ​രു​വു​ക​ളി​ലൂ​ടെ വ​ട​ക്ക്-​തെ​ക്ക് ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്നു. ഈ ​ലൈ​നി​െൻറ അ​ധി​ക​ഭാ​ഗ​വും ഭൗ​മാ​ന്ത​ർ ഭാ​ഗ​ത്തെ തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​ണ്. ന​ഗ​ര​കേ​ന്ദ്ര​മാ​യ ബ​ത്ഹ​യു​ടെ വ​ട​ക്കും തെ​ക്കും ഭാ​ഗ​ങ്ങ​ളി​ൽ സ്​​റ്റേ​ഷ​നു​ക​ളു​ണ്ട്. 38 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണ്​ ഈ ​ലൈ​നി​ലു​ള്ള​ത്. നാ​ല് ട്രാ​ൻ​സ്ഫ​ർ സ്​​റ്റേ​ഷ​നു​ക​ൾ​ക്കു പു​റ​മെ 22 സ​ബ്​ സ്​​റ്റേ​ഷ​നു​ക​ളും ഉ​ണ്ട്. കി​ങ്​ സ​ഊ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​ക്കും കി​ഴ​ക്ക​ൻ ഉ​പ​കേ​ന്ദ്ര​ത്തി​നും ഇ​ട​യി​ൽ കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റെ​ഡ് ലൈ​നി​ന് ഏ​ക​ദേ​ശം 25.3 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട്.

മൂ​ന്ന്​ ട്രാ​ൻ​സ്ഫ​ർ സ്​​റ്റേ​ഷ​നു​ക​ൾ​ക്കു പു​റ​മെ 13 സ്​​റ്റേ​ഷ​നു​ക​ളും ഇൗ ​പാ​ത​യി​ലു​ണ്ട്. ഏ​റ്റ​വും നീ​ളം കൂ​ടി​യ ഓ​റ​ഞ്ച് ലൈ​ൻ കി​ഴ​ക്ക്-​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ അ​ൽ-​മ​ദീ​ന മു​ന​വ്വ​റ, അ​മീ​ർ സ​അ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ അ​വ്വ​ൽ റോ​ഡു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. ജി​ദ്ദ എ​ക്‌​സ്‌​പ്ര​സ് വേ​ക്കു സ​മീ​പം പ​ടി​ഞ്ഞാ​റു​നി​ന്ന് ആ​രം​ഭി​ച്ച് കി​ഴ​ക്ക് നാ​ഷ​ന​ൽ ഗാ​ർ​ഡ് ക്യാ​മ്പി​ന് സ​മീ​പം അ​വ​സാ​നി​ക്കു​ന്നു. ലൈ​നി​െൻറ നീ​ളം ഏ​ക​ദേ​ശം 40.7 കി​ലോ​മീ​റ്റ​റാ​ണ്. കൂ​ടാ​തെ ര​ണ്ട് ട്രാ​ൻ​സ്ഫ​ർ സ്​​റ്റേ​ഷ​നു​ക​ളും 20 സ​ബ്​ സ്​​റ്റേ​ഷ​നു​ക​ളും ഉ​ണ്ട്.

കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റി​ൽ​നി​ന്ന് കി​ങ്​ ഖാ​ലി​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​താ​ണ് മ​ഞ്ഞ ലൈ​ൻ. 29.6 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മ​ഞ്ഞ ലൈ​നി​ൽ എ​ട്ട്​ സ്​​റ്റേ​ഷ​നു​ക​ളും ഒ​രു ട്രാ​ൻ​സ്ഫ​ർ സ്​​റ്റേ​ഷ​നു​മു​ണ്ട്. കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു മു​മ്പ് കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഹി​സ്​​റ്റോ​റി​ക്ക​ൽ സെൻറ​റി​നും റി​യാ​ദ് എ​യ​ർ​ബേ​സി​നും ഇ​ട​യി​ലു​ള്ള കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സ്ട്രീ​റ്റി​​ന്​ കീ​ഴെ തു​ര​ങ്ക​ത്തി​ലൂ​ടെ​യാ​ണ്​ പാ​ത പോ​കു​ന്ന​ത്. ഗ്രീ​ൻ ലൈ​നി​െൻറ നീ​ളം 12.9 കി​ലോ​മീ​റ്റ​റാ​ണ്.

ര​ണ്ട്​ ട്രാ​ൻ​സ്ഫ​ർ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക് പു​റ​മേ 10 സ​ബ്​ സ്​​റ്റേ​ഷ​നു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ർ​പ്പി​ൾ ലൈ​ൻ കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഇ​മാം മു​ഹ​മ്മ​ദ് ബി​ൻ സ​ഊ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലൂ​ടെ ക​ട​ന്ന് അ​മീ​ർ സ​അ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ അ​വ​ൽ റോ​ഡി​ൽ അ​വ​സാ​നി​ക്കു​ന്നു.

ശൈ​ഖ് ഹ​സ​ൻ ബി​ൻ ഹു​സൈ​ൻ ബി​ൻ അ​ലി സ്ട്രീ​റ്റി​ൽ ഭൂ​നി​ര​പ്പി​ലും ബാ​ക്കി പാ​ല​ത്തി​ന്​ മു​ക​ളി​ലൂ​ടെ​യു​മാ​ണ്​ പാ​ത പോ​കു​ന്ന​ത്. ലൈ​നി​െൻറ നീ​ളം ഏ​ക​ദേ​ശം 29.9 കി​ലോ മീ​റ്റ​റാ​ണ്. മൂ​ന്ന്​ ട്രാ​ൻ​സ്ഫ​ർ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക് പു​റ​മെ എ​ട്ട്​ സ്​​റ്റേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.


റി​യാ​ദ്‌ മെ​ട്രോ റൂ​ട്ട് മാ​പ്പ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsRiyadh Metro
News Summary - Riyadh Metro service
Next Story