എയർപ്പോർട്ട് ഒന്ന്, രണ്ട് ടെർമിനലുകൾക്കുള്ള റിയാദ് മെട്രോ സ്റ്റേഷൻ തുറന്നു
text_fieldsറിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്റെ അവസാന സ്റ്റേഷൻ തുറന്നു. എയർപ്പോർട്ട് ഒന്ന്, രണ്ട് ടെർമിനലുകൾക്കുള്ള മെട്രോ സ്റ്റേഷനാണ് പ്രവർത്തനം ആരംഭിച്ചത്.
യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുകയും റിയാദ് മേഖലകളിലേക്കുള്ള വിമാനത്താവളത്തിന്റെ കണക്ഷൻ വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിെൻറ ഭാഗമാണ് ഈ നടപടി.
കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദ് മെട്രോ ഗ്രീൻ ട്രാക്കിൽ ധനകാര്യ മന്ത്രാലയം സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. റെഡ് ട്രാക്കിലെ ‘കിങ് അബ്ദുല്ല റോഡ്’, ഗ്രീൻ ട്രാക്കിലെ ‘കിങ് അബ്ദുൽ അസീസ് റോഡ്’ സ്റ്റേഷനുകളും ഉടൻ പ്രവർത്തനം ആരംഭിക്കും. നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.