Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

പു​തു​ച​രി​ത്ര​ത്തി​​ന്‍റെ ചൂ​ളംവി​ളി; ‘റി​യാ​ദ് മെ​ട്രോ’​ യാ​ത്ര​ക​ൾ​ക്ക് ഇ​ന്ന്​ പ​ച്ച​ക്കൊ​ടി

text_fields
bookmark_border
Riyadh Metro trips
cancel
camera_alt

റി​യാ​ദ്​ മെ​ട്രോ ട്രെ​യി​ൻ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ പു​തു​ച​രി​ത്രം സ​മ്മാ​നി​ച്ച്​ റി​യാ​ദ്​ മെ​ട്രോ ട്രെ​യി​നു​ക​ൾ ബുധനാഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ന​ഗ​ര​ഹൃ​ദ​യ​മാ​യ ബ​ത്ഹ, മെ​ട്രോ​പൊ​ളി​റ്റ​ൻ കേ​ന്ദ്ര​മാ​യ ഒ​ല​യ, തെ​ക്ക്​ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ മ​നോ​ഹ​ര താ​ഴ്വ​ര അ​ൽ ഹൈ​ർ എ​ന്നി​വ​യെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബ്ലൂ ​ലൈ​ൻ, കി​ങ്​ അ​ബ്​​ദു​ല്ല റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള റെ​ഡ് ലൈ​ൻ, അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ബി​ൻ ഔ​ഫ്, ശൈ​ഖ് ഹ​സ​ൻ ബി​ൻ ഹു​സൈ​ൻ എ​ന്നീ ന​ഗ​ര​വീ​ഥി​​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള വ​യ​ല​റ്റ് ലൈ​ൻ എ​ന്നി​വ​യി​ൽ കൂ​ടി​യാ​ണ്​ ബുധനാഴ്ച മു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ക. അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന്​ ലൈ​നു​ക​ളി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റി​യാ​ദ് ന​ഗ​ര​വാ​സി​ക​ൾ​ക്കും പു​റം​നാ​ടു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​വും ആ​ശ്ര​യ​വു​മാ​യി മാ​റും മെ​ട്രോ. അ​വ​ശേ​ഷി​ക്കു​ന്ന യെ​ല്ലോ, ഓ​റ​ഞ്ച്, ഗ്രീ​ൻ ലൈ​നു​ക​ളി​ൽ കൂ​ടി ട്രെ​യി​നു​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മെ​ട്രോ റെ​യി​ൽ സം​വി​ധാ​ന​മു​ള്ള ന​ഗ​ര​മാ​യി റി​യാ​ദ് മാ​റും. ലോ​ക​ത്ത്​ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​രം ഡ്രൈ​വ​റി​ല്ലാ ട്രെ​യി​നു​ക​ളോ​ടു​ന്ന മെ​ട്രോ എ​ന്ന സ​വി​ശേ​ഷ​ത​യു​ടെ ട്രാ​ക്കി​ൽ കൂ​ടി​യാ​ണ്​ പു​തു​ച​രി​ത്ര​മെ​ഴു​തി റി​യാ​ദ്​ മെ​ട്രോ ഓ​ടാ​ൻ തു​ട​ങ്ങു​ന്ന​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​​ന്റെ മു​ഖഛാ​യ മാ​റ്റു​ന്ന കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൻ കീ​ഴി​ൽ റി​യാ​ദ്​ സി​റ്റി റോ​യ​ൽ ക​മീ​ഷ​നാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ താ​ങ്ങാ​നാ​വു​ന്ന ടി​ക്ക​റ്റ്​ നി​ര​ക്കാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു​​ത​ന്നെ ന​ഗ​ര​ത്തി​ലെ ജ​ന​കീ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധ​ന​മാ​കും റി​യാ​ദ് മെ​ട്രോ. ര​ണ്ട് മ​ണി​ക്കൂ​ർ യാ​ത്ര​ക്ക് നാ​ല് സൗ​ദി റി​യാ​ലും മൂ​ന്ന് ദി​വ​സ​ത്തെ ഒ​ന്നി​ച്ചു​ള്ള ടി​ക്ക​റ്റി​ന് 20 റി​യാ​ലും ഏ​ഴ് ദി​വ​സ​ത്തെ ടി​ക്ക​റ്റി​ന് 40 റി​യാ​ലും ഒ​രു മാ​സ​ത്തെ മു​ഴു​നീ​ള യാ​ത്ര​ക്ക് 140 റി​യ​ലു​മാ​ണ് നി​ര​ക്ക്. ആ​റ് വ​യ​സ്സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യാ​ത്ര പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. ‘റി​യാ​ദ് ബ​സ്’ എ​ന്ന ആ​പ്, ‘ദ​ർ​ബ് കാ​ർ​ഡ്’, ബാ​ങ്കു​ക​ളു​ടെ എ.​ടി.​എം കാ​ർ​ഡു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. ഇ​തേ ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ റി​യാ​ദ്​ ബ​സു​ക​ളി​ലും യാ​ത്ര ചെ​യ്യാം.

റി​യാ​ദി​ലെ മ​ദീ​ന മു​ന​വ്വ​റ റോ​ഡി​നും സ​ഊ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ അ​വ്വ​ൽ റോ​ഡി​നും സ​മാ​ന്ത​ര​മാ​യ ഓ​റ​ഞ്ച് ലൈ​ൻ, റി​യാ​ദ് കി​ങ് ഖാ​ലി​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പ്പോ​ർ​ട്ടി​ൽ​നി​ന്നു​ള്ള യെ​ല്ലോ ലൈ​ൻ, കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യ ഗ്രീ​ൻ ലൈ​ൻ എ​ന്നി​വ​യി​ലൂ​ടെ ബാ​ക്കി ട്രെ​യി​നു​ക​ൾ കൂ​ടി ഓ​ട്ടം ആ​രം​ഭി​ക്കു​ന്ന​തോ​ടെ റി​യാ​ദ് മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​വും.

ഈ ​ലൈ​നു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യും എ​ളു​പ്പ​മാ​കും. ആ​റ് ലൈ​നു​ക​ളും കൂ​ടി ചേ​രു​മ്പോ​ൾ ആ​കെ ദൈ​ർ​ഘ്യം 176 കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ൽ 46.3 കി​ലോ​മീ​റ്റ​ർ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യാ​ണ്. ഇ​തി​ൽ 35 കി​ലോ​മീ​റ്റ​ർ തു​ര​ങ്ക​പാ​ത ആ​ദ്യം തു​റ​ക്കു​ന്ന ഒ​ല​യ-​ബ​ത്ഹ-​അ​ൽ ഹൈ​ർ ബ്ലൂ ​ലൈ​നി​ലാ​ണ്. 176 കി​ലോ​മീ​റ്റ​ർ പാ​ത​ക്കി​ട​യി​ൽ ആ​കെ 84 മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ണ്ട്.

ഏ​റ്റ​വും വ​ലി​യ സ്​​റ്റേ​ഷ​നു​ക​ൾ മൂ​ന്നാ​ണ്. അ​തി​ലൊ​ന്ന് ബ​ത്ഹ​യോ​ട്​ ചേ​ർ​ന്നു​ള്ള റി​യാ​ദ്​ നാ​ഷ​ന​ൽ മ്യു​സി​യം സ്​​റ്റേ​ഷ​നാ​ണ്. മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ​യും ന​ഗ​ര​ത്തി​​ന്റെ മു​ക്കും​മൂ​ല​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് കൊ​ണ്ട് ‘റി​യാ​ദ് ബ​സ്’ എ​ന്ന പേ​രി​ൽ ബ​സ്​ സ​ർ​വി​സു​മു​ണ്ടാ​കും. നി​ല​വി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഈ ​സ​ർ​വി​സു​ക​ളെ അ​താ​ ഇട​ങ്ങ​ളി​ലെ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കും.

റി​യാ​ദ് മെ​ട്രോ നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ തു​ര​ങ്ക​പാ​ത​യു​ടെ പ​രി​ശോ​ധ​ന​ക്കി​ടെ മലയാളി എ​ൻ​ജി​നീ​യ​ർ ജി​ബി​ൻ സ​മ​ദ്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം

അ​ബ്​​ദു​ല്ല രാ​ജാ​വി​ന്റെ ഭ​ര​ണ​കാ​ല​ത്താ​ണ് റി​യാ​ദ് മെ​ട്രോ​യും ബ​സ് സ​ർ​വി​സും ഉ​ൾ​പ്പെ​ട്ട സ​മ്പൂ​ർ​ണ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​യാ​യി കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് സി​സ്റ്റം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. 2012 ഏ​പ്രി​ലി​ൽ സൗ​ദി മ​ന്ത്രി സ​ഭ പ​ദ്ധ​തി​ക്ക് അ​ന്തി​മാം​ഗീ​കാ​രം ന​ൽ​കി. 2013ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ നി​ർ​വ​ഹി​ച്ച​ത്. ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ള​ട​ക്കം ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ആ​കെ നി​ർ​മാ​ണ ചെ​ല​വ് 22.5 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ ക​ട​ന്നു. വ്യ​ത്യ​സ്ത ക​മ്പ​നി​ക​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നൂ​റ് ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ മെ​ട്രോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ, ജോ​ലി​ക്കാ​ർ, സ​ഞ്ചാ​രി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ മെ​ട്രോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsRiyadh Metro trips
News Summary - Riyadh Metro trips
Next Story