ശ്മശാനങ്ങൾ വികസിപ്പിക്കാൻ റിയാദ് മുനിസിപ്പാലിറ്റി പദ്ധതിക്ക് തുടക്കം
text_fieldsറിയാദ്: റിയാദ് മുനിസിപ്പാലിറ്റി ശ്മശാനങ്ങളുടെ വികസന പരിപാടിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരമായ റിയാദിലെ 11ഓളം പൊതുശ്മശാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.
നിലവിലെ ശ്മശാനങ്ങളുടെ വികസനവും മോടിപിടിപ്പിക്കലും ഇതിന്റെ ഭാഗമായി നടക്കും. കൂടാതെ ഓരോ ശ്മശാനത്തിലും സംസ്കരിക്കപ്പെടുന്ന ആളുകളെ തിരിച്ചറിയാൻ പാകത്തിൽ ഖബറുകൾക്ക് നമ്പറിടും. സന്ദർശനവേളയിൽ പ്രാർഥിക്കുന്നവർക്ക് ചൂടിൽനിന്ന് രക്ഷനേടുന്നതിന് ഇവിടങ്ങളിൽ തണൽ കുടകൾ ഒരുക്കും.
പ്രായമായവർക്കും വൈകല്യം ഉള്ളവർക്കും സഞ്ചാരത്തിന് വാഹന സൗകര്യവും ഒരുക്കും. തണൽമരങ്ങൾ വ്യാപകമായി വെച്ചുപിടിപ്പിക്കും. ഇവിടം സന്ദർശിക്കുമ്പോൾ അവയുടെ ലൊക്കേഷനുകൾ അറിയുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലൊക്കേഷൻ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ സന്ദർശകർക്ക് ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫിസിൽനിന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും.
റിയാദിലെ പ്രധാന ശ്മശാനങ്ങളിലൊന്നായ ഊദ് മഖ്ബറയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.