റിയാദ് നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ മീറ്റ്
text_fieldsഅൽ നസർ അക്കാദമിയുടെ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.പി. മുഹമ്മദ് അഷ്മിലിന് റിയാദ് നിലമ്പൂർ പ്രവാസി
സംഘടനയുടെ ഉപഹാരം നൽകുന്നു
റിയാദ്: നിലമ്പൂർ നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സൗദിയിലെ പ്രമുഖ ഫുട്ബാൾ ക്ലബ്ബായ അൽ നസർ അക്കാദമിയുടെ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.പി. മുഹമ്മദ് അഷ്മിലിന് ഉപഹാരം നൽകി. മുഖ്യരക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അഷ്റഫ് പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു.
സൈനുൽ ആബിദീൻ, റസാക്ക് മൈത്രി, സുൽഫി ചെമ്പാല, ഷാജിൽ മേലേതിൽ, റിയാസ് വരിക്കോടൻ, സജി സമീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജയഫർ അലി മൂത്തേടത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് മൻസൂർബാബു നന്ദിയും പറഞ്ഞു. ആരിഫ് ചുള്ളിയിൽ, സലീം കല്ലായി, ഷാൻ അറക്കൽ, വി. ജസീൽ, ഉനൈസ് വല്ലപ്പുഴ, വഹാബ് കീരി, കെ.പി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.