റിയാദ് ഒ.ഐ.സി.സി ബിരിയാണി ചാലഞ്ച് വെള്ളിയാഴ്ച
text_fieldsറിയാദ്: വയനാട് ദുരന്തത്തില്‍ സർവതും നഷ്ടപ്പെട്ടവര്‍ക്ക് കരുതലിെൻറ കരുത്തും കാരുണ്യത്തിെൻറ കരങ്ങളും ഒരുക്കുകയാണ് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ വെള്ളിയാഴ്ച റിയാദിൽ ബിരിയാണി ചാലഞ്ച് നടത്തും. റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. വനിതാ വിഭാഗവും പ്രത്യേക കാമ്പയിനിലൂടെ ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്.
13 ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ചിെൻറ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. വെളളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ബിരിയാണി വിതരണം ആരംഭിക്കും. ബുക്കു ചെയ്തവര്‍ക്ക് ഉച്ചക്ക് 12-ന് മുമ്പ് ബിരിയാണി എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, മലസ്, ശുമൈസി, ഒലയ്യ, സനഇയ്യ, ഷിഫ, അസീസിയ, ഹാര തുടങ്ങി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും അൽ ഖർജ്, മുസാഹ്മിയ എന്നിവിടങ്ങളിലും സെന്‍ട്രല്‍ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ കമ്മിറ്റികളും ഏരിയാകമ്മിറ്റികളും വിതരണം നടത്തും.
ഇത് വിജയിപ്പിക്കാൻ റിയാദ് പൊതുസമൂഹത്തിെൻറ പിന്തുണയുണ്ടാവണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ അഭ്യർഥിച്ചു. ഷംനാദ് കരുനാഗപ്പള്ളി (ജനറൽ കൺവീനർ), അമീർ പട്ടണത് (കോഓഡിനേറ്റർ), സിദ്ദിഖ് കല്ലുപറമ്പൻ (ഓപ്പറേഷൻ ഹെഡ്), സക്കീർ ദാനത്ത് (ഫിനാൻസ് കൺട്രോളർ), നാദിർ ഷാ റഹ്മാൻ (പി ആർ ആൻഡ് ഐ ടി), മജു സിവിൽസ്റ്റേഷൻ (ജോയിൻറ് കോഓഡിനേറ്റർ), വിൻസൻറ് കെ. ജോർജ്, ഷെഫീഖ് പൂരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കമറുദീൻ താമരക്കുളം, കെ.കെ. തോമസ്, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, മാത്യു ജോസഫ്, നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, സന്തോഷ് കണ്ണൂർ, ജയൻ മുസാഹ്മിയ (കൺവീനർമാർ) തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകും.
ബിരിയാണി ചാലഞ്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഷംനാദ് കരുനാഗപ്പള്ളി (0560514198), സിദ്ദിഖ് കല്ലുപറമ്പൻ (0504695894), അമീർ പട്ടണത്ത് (0567844919) എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.