റിയാദ് ഒ.ഐ.സി.സി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു.
റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. ഷൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനം ആരും ദാനം തന്നതല്ലെന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങളിലൂടെയും ഒട്ടനവധി ധീര ദേശാഭിമാനികളുടെ ജീവൻ ബലിയർപ്പിച്ചതിലൂടെയും നേടിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ കുറിച്ചും ധീര ദേശാഭിമാനികളെ കുറിച്ചും കോൺഗ്രസിനെ കുറിച്ചും പുതുതലമുറക്ക് പകർന്നുകൊടുക്കണമെന്നും അതിന് പ്രവാസലോകത്ത് ഒ.ഐ.സി.സിക്ക് ഒരുപാട് പങ്കുവഹിക്കാനുണ്ടെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
ആൻഡ്രിയ, ദയ എന്നിവർ ദേശഭക്തിഗാനം ആലപിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞുമോൻ കൃഷ്ണപുരത്തിന് യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ ഭാഷണം നടത്തി. ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, അസ്കർ കണ്ണൂർ, നാഷനൽ ഭാരവാഹികളായ സിദ്ദീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂർ, ജില്ല പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലുക്കുട്ടൻ, സുഗതൻ നൂറനാട്, ഷുക്കൂർ എറണാകുളം, അമീർ പട്ടണത്ത്, എം.ടി. അർഷാദ്, മാള മുഹിയുദ്ദീൻ, നൗഷാദ് കറ്റാനം, മാധ്യമ പ്രവർത്തകനായ വി.ജെ. നസ്റുദ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി യഹ്യ കൊടുങ്ങല്ലൂർ സ്വാഗതവും ജോയന്റ് ട്രഷറർ ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.