റിയാദ് ഒ.ഐ.സി.സി ‘പ്രതിഷേധ ജ്വാല’
text_fieldskറിയാദ്: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബത്ഹ ‘സബർമതി’ ഓഫിസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ നേതൃത്വം നൽകി. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസമെന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച് ഒരു വിദ്യാർഥി സംഘടന വിദ്യാർഥികളെ മാത്രമല്ല, അധ്യാപകരെയും ഭയപ്പെടുത്തി കീഴ്പ്പെടുത്തിവച്ചിരിക്കുകയാണ്.
ഒരു പറ്റം അധ്യാപക സമൂഹം കൂടി ഇതിെൻറ ഭാഗമായി എന്നത് ഗൗരവമായി നാം കാണണം. ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലാണ് നടക്കുന്നത് എന്നത് ഓർക്കുമ്പോൾ നമ്മളെ വല്ലാത്ത ഭീതിയുളവാക്കുന്നു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുഗതൻ നൂറനാട്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ഷംനാദ് കരുനാഗപ്പള്ളി, സക്കീർ ധാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് കീഴ്പുള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, ജില്ല പ്രസിഡൻറുമാരായ വിൻസൻറ്, ഷഫീഖ് പുറക്കുന്നിൽ, നാസർ വലപ്പാട്, വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളായ ഒമർ ഷരീഫ്, മജു സിവിൽ സ്റ്റേഷൻ, ജംഷിദ് ചെറുവണ്ണൂർ, ജംഷിദ് തുവ്വൂർ, വഹീദ് വാഴക്കാട്, അലക്സ് കേട്ടയം, റാസി തിരുവനന്തപുരം, മൊയ്തു മണ്ണാർക്കാട്, തൽഹത്ത് തൃശൂർ, അൻസായി ഷൗക്കത്ത്, കെ. ഹരീന്ദ്രൻ, ഹാഷിം കണ്ണാടിപറമ്പിൽ, സജീവ് വള്ളിക്കുന്നം, അൻസാർ വർക്കല എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.