റിയാദ് ഒ.ഐ.സി.സി മഹിളാ വേദിയെ മൃദുല വിനീഷ് നയിക്കും
text_fieldsറിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്കുകീഴിൽ നിലവിൽ വന്ന പ്രഥമ വനിതാവേദിയുടെ അധ്യ ക്ഷയായി മൃദുല വിനീഷിനെയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി വല്ലി ജോസിനെയും ട്രഷറർ ആയി സൈഫുന്നീസ സിദ്ദീക്കിനെയും റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുത്തു. സഹഭാരവാഹികളായി അഡ്വ. ആഫിയ ഷാനു ഷീന റെജി (ജന. സെക്ര.) സ്മിത മുഹയുദ്ധീൻ, ബൈമി സുബിൻ, ജാൻസി പ്രഡിൻ (വൈസ് പ്രസി.) ശരണ്ണ്യ ആഘോഷ്, റീന ജോജി, സിംന നൗഷാദ് (സെക്ര.) എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു. കൂടാതെ വനിതാവേദിക്കു 25 അംഗ നിർവാഹകസമിതിയും നിലവിൽ വന്നു. ഒഐസിസി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നിന്റെ അധ്യക്ഷതയിൽ മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വനിതാ വേദി രൂപീകരണയോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വനിത വേദി രൂപീകരണ കമ്മിറ്റി കൺവീനറുമായ സുരേഷ് ശങ്കർ വനിതാ വേദി ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, അമീർ പട്ടണത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ,ജോൺസൺ മാർക്കോസ്, സൈഫ് കായംകുളം, ഷാനവാസ് മുനമ്പത്തു, അബ്ദുൽ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, ഗ്ലോബൽ കമ്മിറ്റി ട്രഷറർ മജീദ് ചിങ്ങോലി, നൗഷാദ് കറ്റാനം, നാഷനൽ കമ്മിറ്റി അംഗം സലീം അർത്തിയിൽ, ഷാജി സോന ജില്ലാ അധ്യക്ഷന്മാരായ അൻസാർ വർക്കല, ഷഫീഖ് പുരക്കുന്നിൽ, ശരത് സ്വാമിനാഥൻ, കെ.കെ. തോമസ്, നാസർ വലപ്പാട്, നൗഷാദ് ഇടുക്കി, ഷിഹാബ് പാലക്കാട്, സിദ്ദീക്ക് കല്ലുപറമ്പൻ, അൻസാർ വടശ്ശേരിക്കോണം എന്നിവർ പുതുതായി ചുമതല ഏറ്റെടുത്ത വനിതാ അംഗങ്ങൾക്ക് ആശംസകൾ അർപ്പിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖ പ്രഭാഷണം നടത്തിയ യോഗത്തിന് സെൻട്രൽ കമ്മിറ്റി ട്രഷററും വനിതാവേദി രൂപീകരണ കമ്മിറ്റി കൺവീനറുമായ സുഗതൻ നൂറനാട് സ്വാഗതവും പറഞ്ഞു. നിയുക്ത വനിതാ വേദി അധ്യക്ഷ മൃദുല വിനീഷ് വേദിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി വല്ലി ജോസ് യോഗത്തിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.