റിയാദ് ഒ.ഐ.സി.സി ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു
text_fieldsറിയാദ്: ഏകാധിപതികളെയും ജനാധിപത്യവിരുദ്ധരെയും മതതീവ്രവാദികളെയും പുറംതള്ളാനുള്ള രണ്ടാം ക്വിറ്റ് ഇന്ത്യാസമരത്തിന് സമയമായെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിടുന്ന ഈ പുതിയ കാലത്ത് ദേശവിരുദ്ധ ശക്തികളെ പുറന്തള്ളേണ്ടത് അനിവാര്യമാണെന്നും നമ്മുടെ ഭരണഘടനയെ നിലനിർത്താനും മുറുകെ പിടിക്കാനുമുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും അതിനുള്ള പോരാട്ടത്തിൽ സഹകരിക്കാൻ കഴിയുന്നവരെയൊക്കെ ചേർത്തുപിടിക്കുകയും ചെയ്യണമെന്നും അഭിപ്രായമുയർന്നു.
ബത്ഹ ‘സബർമതി’ (ഡി പാലസ്)ൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ട്രഷറർ അബ്ദുൽ ഖരിം കൊടുവള്ളി ആമുഖപ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, യഹ്യ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, നൗഫൽ പാലക്കാടൻ, അബ്ദുൽ വാഹിദ്, കെ.കെ. തോമസ്, ജോൺസൺ മാർക്കോസ്, ഷെഫീഖ് പൂരക്കുന്നിൽ, സലിം പള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദലി മണ്ണാര്‍ക്കാട്, രഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണം, ഷുക്കൂര്‍ ആലുവ, അബ്ദുല്‍സലിം അര്‍ത്തിയില്‍, നാദിര്‍ഷ റഹ്മാന്, അബ്ദുൽ സലാം, ഷാജി മഠത്തില്‍, അന്‍സാര്‍ വര്‍ക്കല, ജയന് കൊടുങ്ങല്ലൂര്‍, തല്‍ഹത്ത്, മൊയ്തീന്, ഷിജു പാമ്പാടി, മജു സിവില്സ്റ്റേഷന്, നാസര്‍ വലപ്പാട്, മജീദ് ത്യശൂര്‍, ബഷീര്‍ കോട്ടക്കല്‍, ബിനോയി മത്തായി, നാസര്‍ മാവൂര്‍, ഷാജഹാന് തുടങ്ങിയവര്‍ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജംഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.