പി.ടി. തോമസിെൻറ വിയോഗത്തിൽ റിയാദ് ഒ.െഎ.സി.സി അനുശോചനയോഗം സംഘടിപ്പിച്ചു
text_fieldsറിയാദ്: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമായ അന്തരിച്ച പി.ടി. തോമസിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപെടുത്തി. അൽ മാസ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗത്തിന് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള മുഖ്യ അനുസ്മരണപ്രഭാഷണം നടത്തി. സുരേഷ് ശങ്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ, കെ.എം.സി.സി ഭാരവാഹി യൂ.പി. മുസ്തഫ, രഘുനാഥ് പാറശനികടവ്, നവാസ് വെള്ളിമാടുക്കുന്ന്, നൗഫൽ പാലക്കാടൻ,
ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, മമ്മദ് പൊന്നാനി, ഷാജി സോനാ, സജീർ പൂന്തുറ, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, കെ.കെ. തോമസ്, ബഷീർ കോട്ടയം, അബ്ദുൽ സലാം, വൈശാഖ് പാലക്കാട്, അമീർ പട്ടണത്, അജയൻ ചെങ്ങന്നൂർ, അബ്ദുൽ കരീം കൊടുവള്ളി, സഫീർ തിരുവനന്തപുരം, സലീം ആർത്തിയിൽ, സത്താർ കായംകുളം, സിദ്ധിക്ക് കല്ലുപറമ്പൻ, രാജു തൃശൂർ, മാള മുഹയുദ്ധീൻ ഹാജി, ജോൺസൺ മാർക്കോസ്, അൻസാർ, സോണി പാറക്കൽ, ഷഫീഖ് പുരക്കുന്നിൽ, റഹ്മാൻ മുനമ്പത്, ജംഷാദ് തുവൂർ, ഷാജി മഠത്തിൽ, റഫീഖ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.
രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത നേതാവായിരുന്നു പി ടി. തോമസ് എന്നും പരിസ്ഥിതിവിഷയങ്ങളിലും സ്ത്രീ സുരക്ഷ വിഷയങ്ങളിലും വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന അദ്ദേഹത്തിെൻറ അകാലത്തിൽ ഉണ്ടായ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നികത്താൻ കഴിയാത്ത നഷ്ടമാണെന്നും അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.