പൊലീസ് നരനായാട്ടിനെതിരെ റിയാദ് ഒ.ഐ.സി.സി പ്രതിഷേധ യോഗം
text_fieldsറിയാദ്: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡൻറ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് ഗുരുതരപരിക്കാണ് പൊലീസ് മര്ദനത്തിലേറ്റത്. മൃഗീയമായാണ് അബിനെ പൊലീസ് മര്‍ദിച്ചത്. രാഹുലിന്റെ കാലില്‍ എ.സി.പി ബൂട്ടിട്ട് ചവിട്ടി. അബിന്റെ തല തല്ലിപ്പൊളിച്ചു. വനിത പ്രവര്‍ത്തകരെയടക്കം വലിച്ചിഴച്ചു.
ക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും ഭരണത്തിന്റെ തണലിൽ ഇത്തരം നരനായാട്ട് ഇനിയും തുടരാമെന്ന മോഹമാണങ്കിൽ അതിന്റെ അന്ത്യമാണെന്ന് ഓർമയുണ്ടായിരിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, ആക്ടിങ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങല്ലൂർ, ശുക്കൂർ ആലുവ, അമീർ പട്ടണത്ത്.
ബാലു കുട്ടൻ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, സിദ്ദീഖ് കല്ലുപറമ്പൻ, ഷെഫീഖ് പൂരക്കുന്നിൽ, ഷാജി മഠത്തിൽ, നാസർ വലപ്പാട്, സന്തോഷ് കണ്ണൂർ, നാസർ ലെയ്സ്, മൊയ്തീൻ പാലക്കാട്, അലക്സ് കൊട്ടാരക്കര, നാസർ മാവൂർ, ഹാഷിം പാപ്പനാശേരി, ഷംസ് ദമ്മാം, ഹരീന്ദ്രൻ, റിയാസ്, ഷറഫ്, നസീർ ഖാൻ, മജീദ് മൈത്രി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.