കെ.പി.സി.സി വയനാട് പുനരധിവാസപദ്ധതി: റിയാദ് ഒ.ഐ.സി.സി സഹായധനം കൈമാറി
text_fieldsവയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച തുക പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് കൈമാറുന്നു
റിയാദ്: വയനാട് പുനരധിവാസ ഭാഗമായി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബത്തിന് കെ.പി.സി.സി നിർമിച്ച് നൽകുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സമാഹരിച്ച തുക കൈമാറി.
ബിരിയാണി ചലഞ്ച് നടത്തി കണ്ടെത്തിയ 16,00,100 രൂപയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെമിനാറിൽ നടന്ന ചടങ്ങിൽ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ കൈമാറി.
ചടങ്ങിൽ കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ എ.പി. അനിൽ കുമാർ, ടി. സിദ്ദീഖ്, മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയി, ഒ.ഐ.സി.സി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, സക്കീർ ധാനത്ത്, മജു സിവിൽ സ്റ്റേഷൻ, മൊയ്തീൻ മണ്ണാർക്കാട്, ഹുസൈൻ ചുള്ളിയോട്, ഹാരിസ് ബാബു എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.