റിയാദിൽ തെരുവിൽ അലഞ്ഞ സിംഹത്തെ രക്ഷപ്പെടുത്തി
text_fieldsറിയാദ്: അഴിച്ചുവിട്ട നിലയിൽ റിയാദിലെ തെരുവിൽ അലഞ്ഞ സിംഹത്തെ ദേശീയ വന്യജീവി സംരക്ഷണസേന രക്ഷപ്പെടുത്തി. ജനവാസകേന്ദ്രത്തിലേക്ക് അഴിച്ചുവിട്ട നിലയിൽ സിംഹത്തെ കണ്ടതായി നാഷനൽ സെക്യൂരിറ്റി ഓപറേഷൻസ് സെൻററിന് സന്ദേശം ലഭിക്കുകയായിരുന്നുവെന്നു സെൻറർ പ്രതിനിധി റെയ്ദ് അൽ മാലികി പറഞ്ഞു. ഉടൻ പരിസ്ഥിതി സുരക്ഷക്കായുള്ള പ്രത്യേക സേന (എസ്.എഫ്.ഇ.എസ്) സിംഹത്തെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
ആർക്കും ജീവഹാനിയോ പരിക്കോ പറ്റിയതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വന്യജീവി വികസന കേന്ദ്രത്തിെൻറ സഹായത്തോടെ സിംഹത്തെ അതിെൻറ അഭയകേന്ദ്രത്തിലേക്കു മാറ്റുകയും അപകടസാധ്യത ഒഴിവാക്കുകയുമായിരുന്നു. ജനവാസ മേഖലയിൽ സിംഹത്തെ അഴിച്ചു വിട്ട വ്യക്തിയെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും അൽ മാലികി പറഞ്ഞു.
സൗദി വന്യജീവി സംരക്ഷണ നിയമപ്രകാരം10 വർഷം വരെ തടവും 30 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഹിംസ്രജീവികളെ വളർത്തുകയും ജനങ്ങൾക്ക് ജീവഹാനി ഉണ്ടാക്കുന്ന വിധം തുറന്നുവിടുകയും ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് അത്തരക്കാർ പിന്തിരിയണമെന്നും ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലേക്കും സൗദിയിലെ മറ്റെല്ലാ പ്രദേശങ്ങളിലേക്കും 999 എന്ന നമ്പറുകളിലേക്കും വിളിച്ച് അറിയിക്കണമെന്നും റായ്ദ് അൽ മാലികി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.