'സമാധാനത്തിെൻറ വൃക്ഷ' വേദിയിലും തുടക്കം
text_fieldsറിയാദ്: സീസൺ ആഘോഷത്തിലെ 14 വിനോദ വേദികളിലെന്നായ 'സമാധാനത്തിെൻറ വൃക്ഷം' (അൽസലാം മരം - പീസ് ട്രീ പാർക്ക്) മേഖലയിൽ പരിപാടിക്ക് തുടക്കം. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി സി.ഇ.ഒ ഫൈസൽ ബാഫറത്തിെൻറ സാന്നിധ്യത്തിലാണ് പരിപാടികൾ ആരംഭിച്ചത്.
കച്ചേരികളും മറ്റു ഷോകളും അവതരിപ്പിക്കുന്ന തിയറ്റർ, വഴിയാത്രക്കാരെ വിസ്മയിപ്പിക്കുന്ന വ്യക്തിഗത പ്രകടനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുള്ള വിശാലമായ റോസ് ഗാർഡൻ, വ്യത്യസ്തവും ആകർഷകവുമായ മറ്റ് പരിപാടികൾ എന്നിവ പീസ് ട്രീ ഏരിയയിലുണ്ട്. ഈ വേദിയുടെ പ്രതീകമായാണ് സമാധാനത്തിെൻറ വൃക്ഷത്തെ അവതരിപ്പിക്കുന്നത്. 12 മീറ്ററിൽ കൂടുതൽ ഉയരമുള്ള മിന്നുന്ന അലങ്കാര ദീപങ്ങളുള്ള കൃത്രിമ വൃക്ഷമാണിത്. ഈ അലങ്കാര വിളക്കുകൾ സ്ഥലത്ത് വർണശബളമായ കാഴ്ചയൊരുക്കുന്നു. മരത്തിൽനിന്ന് എല്ലായ്പോഴും പൊഴിയുന്ന മധുര സംഗീതം മേഖലയിലെ അന്തരീക്ഷത്തിൽ സവിശേഷമായ മൂഡ് സൃഷ്ടിക്കുന്നു. എൽ.ഇ.ഡി വിളക്കുകളുടെ വിസ്മയിപ്പിക്കുന്ന പ്രഭാപൂരം എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. റിയാദ് നഗരത്തിെൻറ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പീസ് ട്രീ പാർക്കിൽ 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വേദി സംവിധാനിച്ചിരിക്കുന്നത്. ആഡംബര ഭക്ഷണശാലകൾക്കും വിവിധ ഷോപ്പിങ് ഏരിയകൾക്കും അടുത്തുള്ള തുറസ്സായ സ്ഥലമാണിത്. ഇവിടെ റോസാ പുഷ്പങ്ങളുടെ ഉദ്യാനം 2,500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങിനുള്ള കടകളും ചെറുകിട ബിസിനസുകളുടെ ഉടമകൾക്കുള്ള ഷോപ്പുകളും അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന കാർഷിക വിപണിയും ഉണ്ട്. 'പീസ് ട്രീ'യുടെ പ്രവർത്തനങ്ങളിൽ തത്സമയ പാചകത്തിനായി പ്രദേശവും ഒരുക്കിയിട്ടുണ്ട്. ബലൂണുകൾ, കുമിളകൾ, പെയിൻറിങ് പോലുള്ള കുട്ടികളുടെ ഷോകൾ അവതരിപ്പിക്കുന്നതിന് ചെറിയ തിയറ്റർ ഉൾപ്പെടുന്നതാണ് സ്ഥലത്തെ കുട്ടികളുടെ ഏരിയ. സൗജന്യ ഡ്രോയിങ്, സൈക്കിളിങ്, സ്കേറ്റിങ് ഏരിയ, മറ്റ് ഔട്ട്ഡോർ വിനോദ പരിപാടികളും ഏരിയയിലുണ്ട്. 2021ലെ റിയാദ് സീസണിലെ സൗജന്യ മേഖലകളിൽ ഒന്നാണ് പീസ് ട്രീ ഏരിയ.
പ്രവൃത്തിദിവസങ്ങളിൽ ദിവസവും വൈകീട്ട് നാല് മുതൽ പുലർച്ച 1.30വരെയും വാരാന്ത്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ പുലർച്ചെ രണ്ടു വരെയും സന്ദർശകർക്കായി പീസ് ട്രീ പാർക്കിെൻറ കവാടങ്ങൾ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.