'തെന്നി കളിക്കാൻ' വൻതിരക്ക്
text_fieldsറിയാദ്: ലോകത്തെ ഏറ്റവും ഭീമാകാരമായ സ്ലൈഡ് ട്രാക്കുകളിൽ തെന്നി കളിക്കാൻ മുതിർന്നവരുടെയും കുട്ടികളുടെയും വൻ തിരക്കാണ് ബോളിവാർഡ് സിറ്റിയിലെ ഇതിനുള്ള ഭാഗത്തുള്ളത്.
'അവലാഞ്ച്' എന്ന പേരിെല ഭീമാകാരമായ സ്ലൈഡുകളിലെ 'തെന്നിക്കളി' (ജയൻറ് സ്ലൈഡ് ഇവൻറ്) നടത്താനും കാണാനും ദിേനന നിരവധിയാളുകളാണ് എത്തുന്നത്.
പ്രതിദിനം 1500ലധികം സന്ദർശകർ എത്തുന്നുണ്ടെന്നാണ് കണക്ക്. ഭീമാകാരമായ സ്ലൈഡ് ഗെയിം ബോളിവാർഡിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടികളിലൊന്നാണ്. രണ്ടു ഗിന്നസ് റെക്കോഡ് ഇതിനകം നേടി. ലോകെത്ത ഏറ്റവും നീളമുള്ളത്, ഏറ്റവും കൂടുതൽ ട്രാക്കുകളുള്ളത് എന്നീ രണ്ടു ഗിന്നസ് റെക്കോഡുകളാണിട്ടത്.
സ്ലൈഡിെൻറ ഏറ്റവും ഉയർന്ന പോയൻറിലെ ഉയരം 22.136 മീറ്ററാണ്. നീളം 117 മീറ്ററും വീതി 56.5 മീറ്ററും ട്രാക്കുകളുടെ എണ്ണം 24ഉം ആണ്.
ട്രാക്കുകൾ രൂപകൽപന അനുസരിച്ച് വ്യത്യാസപ്പെടുന്നു.
നേരായ പാതകളും വളവുകളും കയറ്റവും ഇറക്കവുമുള്ള ട്രാക്കുകളുണ്ട്. ഉദ്ഘാടനശേഷം 26,000ത്തിലധികം സന്ദർശകർക്ക് ആതിഥേയത്വം വഹിച്ചതിനാൽ ഭീമൻ സ്ലൈഡ് വിജയിച്ചതായി ഇവൻറ് ഡയറക്ടർ അബ്ദുല്ല അൽഗൗത്ത് പറഞ്ഞു. 'അവലാഞ്ച്' ആതിഥേയത്വം വഹിക്കുന്ന നിരവധി പ്രത്യേക ഇവൻറുകളിൽ ഒന്നാണിത്.
കുടുംബങ്ങൾക്കും കുട്ടികൾക്കും വ്യക്തികൾക്കും ഇത് ഉപയോഗിക്കാൻ അവസരമുണ്ട്. സ്ലൈഡിന് തൊട്ടുപിന്നിലാണ് 'സ്നോ ഡോം' സ്ഥിതിചെയ്യുന്നത്. എട്ട്, 16 വയസ്സിനിടയിലുള്ള കുട്ടികൾക്കായി 12 വ്യത്യസ്ത ഗെയിമുകൾ ഉൾപ്പെടുന്നു. മണിക്കൂറിൽ 200 ആളുകളെ സ്വീകരിക്കുന്നു. താഴികക്കുടത്തിെൻറ വിസ്തീർണം ഏകദേശം 2300 ചതുരശ്ര മീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.