'റിയാദ് സീസൺ 2021': ഒരുക്കം പുരോഗമിക്കുന്നു
text_fieldsജിദ്ദ: സൗദി തലസ്ഥാന നഗരിയിൽ 'റിയാദ് സീസൺ 2021' പരിപാടികൾക്കുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു. 54 ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 'ഇമേജ് മോർ' എന്ന ബാനറിൽ 20ന് അരങ്ങേറുന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് വിനോദ അതോറിറ്റിയുടെ കീഴിൽ നടന്നുവരുന്നത്. മുൻവർഷങ്ങേളക്കാൾ വ്യത്യസ്തവും വൈവിധ്യവും ആശ്ചര്യകരവുമായിരിക്കും ഇത്തവണത്തെ സീസൺ പരിപാടികളെന്ന് അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് കഴിഞ്ഞദിവസം വ്യക്തമാക്കി.
തെൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അഞ്ചുമിനിറ്റ് വിഡിയോവിൽ റിയാദ് സീസൺ പരിപാടികൾ വിശദീകരിച്ചിട്ടുണ്ട്. 14 വിനോദ മേഖലകൾ, 7,500 ലധികം പരിപാടികൾ, മൂന്നു കിലോമീറ്റർ നടപ്പാത, 200ൽ അധികം റസ്റ്റാറൻറുകൾ, കഫേകൾ, നാലു തിയറ്ററുകൾ, ഒരു ആഗോള വേദി, 500 ഇലക്ട്രോണിക് ഗെയിമുകൾ, ഒമ്പത് അന്താരാഷ്ട്ര സ്റ്റുഡിയോകൾ, ഒരു ഗോൾഫ് മൈതാനം, 12 ടെന്നിസ് കോർട്ടുകൾ എന്നിവയുടെ സാന്നിധ്യം സീസണിലുണ്ടാകും. കവിത സായാഹ്നങ്ങൾ, കവിത പ്രദർശനം എന്നിവയും പോരാട്ട അനുഭവങ്ങൾ, യുദ്ധ ടാങ്കുകൾ ഒാടിക്കൽ, ഷൂട്ടിങ്, വലിയ വൃക്ഷ അനുഭവം, വളർത്തുമൃഗ സൗഹൃദമേഖല, സഫാരി ടൂറുകൾ എന്നിവയും ഉണ്ടാകും. റിയാദ് ഗെയിംസ് ഫെസ്റ്റിവൽ, സൗദി ആനിമേഷൻ ഫെസ്റ്റിവൽ, ഇലക്ട്രോണിക് ഗെയിംസ് എക്സിബിഷൻ, പെർഫ്യൂം എക്സിബിഷൻ, ജ്വല്ലറി എക്സിബിഷൻ, കാർ എക്സിബിഷൻ തുടങ്ങി നിരവധി പരിപാടികൾ, ഫുട്ബാൾ മത്സരങ്ങൾ എന്നിവയും സീസണിലുണ്ടാകും. ഏഴ് അന്താരാഷ്ട്ര റസ്റ്റാറൻറുകളും മൂന്നു അന്താരാഷ്ട്ര കഫേകളും സീസണിൽ പെങ്കടുക്കും.
സംഗീതക്കച്ചേരികളും ജനപ്രിയ വിനോദ ഷോകളും ഉണ്ടാകും. ഏഴ് സ്ക്രീനുകളുള്ള ആഡംബര സിനിമ ഹാൾ, മികച്ച അന്താരാഷ്ട്ര ബ്രാൻഡുകളുടെ 23 സ്റ്റോറുകൾ എന്നിവയും പങ്കെടുക്കും. സൗദി പൗരന്മാരുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി നിരവധി തിയറ്ററുകളും ഒരുക്കിയിട്ടുണ്ടെന്നും സൗദി വിനോദ അതോറിറ്റി വ്യക്തമാക്കി. ആരോഗ്യമുൻകരുതൽ പാലിച്ചായിരിക്കും ഒാരോ വേദികളിലേക്കും പ്രവേശനം. സീസൺ ടിക്കറ്റുകളെ തവക്കൽനാ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. സീസൺ ടിക്കറ്റ് എടുക്കുന്നവർ ഈ ആപ്ലിക്കേഷനിലൂടെ തവക്കൽനയുമായി ടിക്കറ്റിനെ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.