Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാഡിമിടിപ്പുയർത്തുന്ന...

നാഡിമിടിപ്പുയർത്തുന്ന ഇടിപ്പൂരത്തോടെ റിയാദ്​ സീസൺ 2023 ആഘോഷങ്ങൾക്ക്​​ തുടക്കം

text_fields
bookmark_border
നാഡിമിടിപ്പുയർത്തുന്ന ഇടിപ്പൂരത്തോടെ റിയാദ്​ സീസൺ 2023 ആഘോഷങ്ങൾക്ക്​​ തുടക്കം
cancel
camera_alt

 റിയാദ്​ സീസൺ ആഘോഷങ്ങൾക്ക്​ തുടക്കം കുറിച്ച്​ നടന്ന ബോക്​സിങ്​ ചാമ്പ്യൻഷിപ്പിലെ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറിയും മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്​സർ ഫ്രാൻസിസ് നഗന്നൂവും

റിയാദ്​: നാഡിമിടിപ്പുയർത്തുന്ന ബോക്​സിങ്​ ഇടിപ്പൂരത്തോടെ ഈ വർഷത്തെ റിയാദ്​ സീസണ്​ തുടക്കം. ‘ബാറ്റിൽ ഓഫ് ദി ബാഡസ്​റ്റ്​’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറി, മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്​സർ ഫ്രാൻസിസ് നഗന്നൂ എന്നിവർ ഇടിക്കൂട്ടിൽ മുഖാമുഖം പോരടിച്ച ചാമ്പ്യഷിപ്പോടെയായിരുന്നു നാലുമാസത്തോളം നീളുന്ന ആഘോഷപൂരത്തിന്​ തുടക്കം കുറിച്ചത്​. ​ശനിയാഴ്​ച രാത്രി റിയാദ്​ ബോളിവാഡ്​ സിറ്റിയിലെ കിങ്​ഡം അരീന സ്​റ്റേഡിയത്തിൽ ഒരുങ്ങിയ റിങ്ങിൽ 10 റൗണ്ട് ഏറ്റുമുട്ടി ഫ്രാൻസിസ്​ നഗന്നുവിനെ ഇടിച്ചിട്ട്​ ടൈസൺ ഫ്യൂറി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.

സൗദി ജനറൽ എൻറർ​ടെയ്​ൻമെൻറ്​ അതോറിറ്റി ചെയർമാൻ​ തുർക്കി അൽ ശൈഖ് റിങ്ങിൽ ചാമ്പ്യൻഷിപ്പ് ബെൽറ്റ് ടൈസൺ ഫ്യൂറിക്ക്​ സമ്മാനിക്കുന്നു,

ശക്തമായ പ്രഹരത്തിന്​ ഒടുവിൽ, വിധികർത്താക്കൾ ഏകകണ്ഠമായി ടൈസൺ ഫ്യൂറിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ജനറൽ എൻറർ​ടെയ്​ൻമെൻറ് അതോറിറ്റി​ ചെയർമാൻ​ തുർക്കി അൽ-ശൈഖ് റിങ്ങിൽ ചാമ്പ്യൻഷിപ്പ് ബെൽറ്റ് ആചാരപരമായി ടൈസൺ ഫ്യൂറിക്ക്​ സമ്മാനിച്ചു. ഈ വിജയം ഫ്യൂറിയുടെ തുടർച്ചയായ 35-ാമത്തെ തോൽവിയില്ലാത്ത മത്സരമാണ്​. ബോളിവുഡ്​ താരം സൽമാൻ ഖാൻ, അൽ നസ്​ർ ഫുട്​ബാൾ ക്ലബ്​ ക്യാപ്റ്റൻ ക്രിസ്​റ്റ്യാനോ റൊണാൾഡോ, സഹതാരം ലൂയിസ് ഫിഗോ, അർജൻറീനിയൻ മോഡൽ ജോർജിന റോഡ്രിഗ്​സ്​, തുർക്കിഷ്​ ചലച്ചിത്രതാരം ബുറാക്​ ഒസിവിറ്റ്​, ബോക്​സിങ്​ താരം മൈക്ക്​ ടൈസൺ, താജിക്​സ്ഥാനി ഗായകൻ അബ്​ദു റോസിക്​ തുടങ്ങിയവർ ഉൾപ്പെടെ താരനിബിഡമായ പ്രേക്ഷകർ പരിപാടി ആസ്വദിക്കാനെത്തി.

പരിപാടി ആസ്വദിക്കുന്ന ബോളിവുഡ്​ താരം സൽമാൻ ഖാൻ, അർജൻറീനിയൻ മോഡൽ ജോർജിന റോഡ്രിഗ്​സ്​, അൽ നസ്​ർ ഫുട്​ബാൾ ക്ലബ്​ ക്യാപ്റ്റൻ ക്രിസ്​റ്റ്യാനോ റൊണാൾഡോ എന്നിവർ

തുടർന്ന്​ തുർക്കി അൽ ശൈഖ് സൗദിയിലെ പ്രമുഖ വാർഷിക വിനോദ വിനോദസഞ്ചാര പരിപാടിയായ റിയാദ് സീസൺ നാലാമത്​ പതിപ്പ്​ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള അത്‌ലറ്റുകൾ, കലാകാരന്മാർ, ആയോധനകല പ്രേമികൾ എന്നിവരടങ്ങുന്ന ആഗോള പ്രേക്ഷകർ ഉദ്ഘാടന ചടങ്ങിന്​ സാക്ഷ്യം വഹിച്ചു. അന്താരാഷ്‌ട്ര താരങ്ങളുടെ സംഗീത-നൃത്ത പ്രകടനങ്ങളെത്തുടർന്ന് പ്രധാന സ്‌ക്രീനിൽ പ്രക്ഷേപണം ചെയ്‌ത വീഡിയോയിൽ, എല്ലാവരുടെയും സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന അസാധാരണമായ ഒരു സീസണായിരിക്കും ഇതെന്നും റിയാദ് സീസണിലേക്ക് എല്ലാ പ്രേക്ഷകരെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയാണെന്നും അൽ ശൈഖ് പറഞ്ഞു. കിങ്​ഡം അരീനയിൽ നിറഞ്ഞുകവിച്ച ജനക്കൂട്ടം കരഘോഷം മുഴക്കി ആവേശത്തോടെ അൽ ശൈഖി​െൻറ വാക്കുകളെ വരവേറ്റു.


റിയാദ്​ സീസൺ ഉദ്​ഘാടന ചടങ്ങി​ലെ വിവിധ കാഴ്​ചകൾ

സൗദിയിലെ പ്രമുഖ വാർഷിക വിനോദ വിനോദസഞ്ചാര പരിപാടിയായ റിയാദ് സീസണി​െൻറ നാലാമത് എഡിഷൻ, ലോകമെമ്പാടുമുള്ള വിനോദക്കാരും അത്‌ലറ്റുകളും ഉൾപ്പെടുന്ന വമ്പിച്ച ഓപ്പണിംഗും വമ്പിച്ച പ്രേക്ഷകരുമായി ശനിയാഴ്ച രാത്രി ആരംഭിച്ചു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന സീസണിലെ വൈവിധ്യമാർന്ന പരിപാടികൾ റിയാദിലെ 12 വേദികളിലായാണ്​ നടക്കുന്നത്​. ലോക സെലിബ്രിറ്റികളുടെ സംഗീതകച്ചേരികൾ, തിയേറ്റർ ഷോകൾ, ഒരു ഫുട്ബാൾ മ്യൂസിയം, വൈവിധ്യമാർന്ന അന്താരാഷ്​രട വിഭവങ്ങൾ വിളമ്പുന്ന റെസ്​റ്റോറൻറുകൾ എന്നിവ റിയാദ്​ സീസണിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ പ്രധാനപ്പെട്ട പുതിയ വേദികളിൽ രണ്ട്​ ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജീകരിച്ചിട്ടുള്ള ബോളിവാഡ്​ സിറ്റിയിലെ കിങ്​ഡം അരീന എന്ന അത്യാധുനിക ഹാളാണ് ഒന്ന്​. 40,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്​ ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh seasonRiyadh Season 2023
News Summary - Riyadh Season 2023 celebrations begin
Next Story