റിയാദ് സീസൺ: പശ്ചിമേഷ്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശി 'മെഡീവൽ വില്ലേജ്'
text_fieldsറിയാദ്: പശ്ചിമേഷ്യയുടെ മധ്യകാല ചരിത്രവും സംസ്കാരവും കാലാതീതമായ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് 'മെഡീവൽ വില്ലേജ്'. റിയാദ് സീസൺ ആേഘാഷങ്ങളിലെ പ്രധാന വേദികളിലൊന്നായ കോംബാറ്റ് ഫീൽഡിലാണ് ഈ ഗ്രാമം ഒരുങ്ങിയിരിക്കുന്നത്.
മധ്യകാല പശ്ചിമേഷ്യയെ പുനഃസൃഷ്ടിക്കുന്ന നഗരിയിലേക്ക് ഏറ്റവും കൂടുതലെത്തുന്നത് ചരിത്രാന്വേഷികളും വിദ്യാർഥികളുമാണ്. മണിക്കൂറുകൾ ഇടവിട്ട് നഗരിയിൽ നടക്കുന്ന പരേഡുകൾ പുരാതന പശ്ചിമേഷ്യയുടെ തെരുവുകൾ പുനർജനിപ്പിക്കും വിധം ചിട്ടപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിൽ വായിച്ച് മനസ്സിൽ സങ്കൽപിക്കുന്ന ചില ദൃശ്യങ്ങൾ നേരിൽ കാണുന്നതിെൻറ അത്ഭുതവും ആശ്ചര്യവും അനുഭവിക്കാൻ കഴിയുന്നുണ്ടെന്ന് ആസ്വാദകർ പറയുന്നു.
ഗതകാലത്തിലെ ജീവിതശൈലിയും മനുഷ്യചരിത്രവും കാണാനും പഠിക്കാനും പുതുതലമുറയും താൽപര്യത്തോടെ പവലിയനിലെത്തുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. തിരക്കു പിടിച്ച ജീവിതശൈലിയുള്ള ആധുനിക നഗരമായ റിയാദിൽ ചരിത്രംതേടി എത്തുന്നവരിൽ എല്ലാ പ്രായക്കാരും ദേശക്കാരുമുണ്ട്.
കലാപ്രകടനങ്ങൾ വീക്ഷിച്ചു പോകുന്നതിനപ്പുറത്ത് ചരിത്രം കൂടുതൽ അറിയാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് സമൃദ്ധമായ സമൂഹം ഇവിടെ ജീവിച്ചിരുന്നതിെൻറ അടയാളമാണെന്നും നഗരിയുടെ ചുമതലക്കാരിയും ലെബനൻ സ്വദേശിനിയുമായ ഖുലൂദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. വാൾ പയറ്റ്, തീപ്പന്തമേന്തിയ ചുവടു വെപ്പുകൾ, അെമ്പയ്ത്ത്, കഠാരയേറ് ഉൾെപ്പടെയുള്ള ആയുധ പ്രകടനങ്ങളും മത്സരങ്ങളുമാണ് ഇവിടെ പ്രധാന പ്രകടനങ്ങൾ. സ്പെയിനിൽ നിന്നെത്തിയ കൊല്ലപ്പണിക്കാർ ആയുധം നിർമിക്കുന്നതിെൻറ നേർക്കാഴ്ചകൾ കാണാനും ആയുധങ്ങൾ വാങ്ങാനും അവസരമുണ്ട്.
ഇരുമ്പ് പഴുപ്പിച്ച് ആയുധം പണിയുന്ന കൊല്ലെൻറ ആലയും മെഡീവൽ വില്ലേജിലെ പ്രധാന കാഴ്ചകളിലൊന്നാണ്. പുരാതന തലമുറയെയും ആധുനിക തലമുറയെയും ബന്ധിപ്പിക്കുന്ന സംസ്കാരങ്ങളുടെ പ്രതീകങ്ങളും കലാസൃഷ്ടികളും വേദിയിലുണ്ട്. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന ഗെയിമുകളും ഭക്ഷണ ശാലകളുമായി ഇവിടം പുലരുവോളം സജീവമാണ്. മുപ്പതോളം വരുന്ന ലെബനൻ കലാകാരന്മാരാണ് പുരാതന നഗരി പുനർനിർമിക്കുന്നതിെൻറ പിന്നണി പ്രവർത്തകർ. തെക്കൻ റിയാദിലെ പൈതൃക നഗരമായ ജനാദ്രിയയിലുള്ള കോംബാറ്റ് ഫീൽഡിെൻറ പ്രധാനവേദിയുടെ മുഖ്യകവാടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ മെഡീവൽ വില്ലേജിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്.
കോംബാറ്റ് ഫീൽഡിെൻറ പ്രധാന കവാടം കടക്കാൻ പ്രവൃത്തി ദിവസങ്ങളിൽ 110 സൗദി റിയാലും വാരാന്ത്യങ്ങളിൽ 55 സൗദി റിയാലും നൽകി ഓൺലൈനിൽ ടിക്കറ്റ് എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.