റിയാദ് സീസൺ പരിപാടികൾ ജനങ്ങളുടെ ഭാവനയെ ഉണർത്തുന്നത് -വിനോദ അതോറിറ്റി ചെയർമാൻ
text_fieldsറിയാദ്: ജനങ്ങളുടെ ഭാവനാശേഷിയെ ഉണർത്താനും കൂടുതൽ സമ്പുഷ്ടമാക്കാനുമാണ് റിയാദ് സീസൺ പോലുള്ള ആഘോഷങ്ങളെന്ന് സൗദി വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് പറഞ്ഞു. റിയാദിലെ ബോളിവാർഡ് നഗരിയിൽ റിയാദ് സീസൺ ആഘോഷത്തിെൻറ ഉദ്ഘാടന പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
'സങ്കൽപിക്കുക' (ഇമേജിൻ) എന്നായിരുന്നു ആദ്യ സീസണിെൻറ ശീർഷകം. രണ്ടാം സീസണിലേക്കെത്തുേമ്പാൾ 'കൂടുതൽ സങ്കൽപിക്കുക' (ഇമേജ് മോർ) എന്ന ശീർഷകത്തിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദമേഖലക്കും റിയാദ് സീസണും പരിധിയില്ലാത്ത പിന്തുണ നൽകിവരുന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
തുടർന്ന് മാസങ്ങൾ നീളുന്ന ആഘോഷം ഉദ്ഘാടനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു. ആഗോള ഉത്സവത്തിെൻറ ചൈതന്യം പ്രതിഫലിപ്പിച്ചതാണ് സീസണിലെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിച്ചത്. വർണാഭമായ ഉദ്ഘാടന ചടങ്ങ് റിയാദ് ബോളിവാർഡ് സിറ്റിയിൽ നടക്കുേമ്പാൾ സാക്ഷികളായത് ഏഴര ലക്ഷത്തിലധികമാളുകളാണ്. നിരവധി ടെവിവിഷൻ ചാനലുകളിലും വൈബ്സൈറ്റുകളിലും തത്സസമയം ദശലക്ഷണക്കിനാളുകൾ വേറെയും പരിപാടികൾ വീക്ഷിച്ചു.
ലോക പ്രശസ്ത ഗുസ്തിക്കാരൻ അടക്കം ലോകമെമ്പാടുമുള്ള നിരവധി പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിലുണ്ടായി. വിവിധ ഷോകളിലൂടെയും വസ്ത്രാലങ്കാരങ്ങളിലൂടെയും സംഗീതത്തിലൂടെയും ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു ഒരോ പരിപാടികളും. ഘോഷയാത്രയിൽ വിവിധ വേഷങ്ങളിൽ 1,500 ഒാളം കലാകാരന്മാർ പെങ്കടുത്തു.
2,760 ലധികം ഡ്രോണുകളും ആകാശത്ത് വട്ടമിട്ടു പറന്നു. സൽമാൻ രാജാവിെൻറയും കിരീടാവകാശിയും ചിത്രങ്ങൾ പ്രദർശന നഗരിയുടെ മാനത്ത് ഡ്രോണുകൾ വരച്ചത് കാണികൾക്ക് വിസ്യമായി. ലോകമെമ്പാടുമുള്ള ഭക്ഷണ വൈവിധ്യങ്ങളുമായി 88 ഫുഡ് ട്രക്കുകൾ, മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ എന്നിവ ഉദ്ഘാടന നഗരിയിൽ അണിനിരന്നു. റിയാദിെൻറ വിവിധ ഭാഗങ്ങളിലായി നടന്ന വലിയ വെടിക്കെട്ടുകൾ ആകാശത്ത് വർണവിസ്മയങ്ങൾ തീർത്തു. പിറ്റ്ബുൾ എന്ന ലോകോത്തര കലാകാരെൻറ സംഗീതക്കച്ചേരിയോടെയാണ് ആദ്യ ദിവസത്തെ പരിപാടികൾ സമാപിച്ചത്. റിയാദിലെ 14 സ്ഥലങ്ങളിലായി വൈവിധ്യമാർന്ന 7,500 ഒാളം കലാകായികവിനോദ പരിപാടികളാണ് ഇത്തവണത്തെ റിയാദ് സീസണിൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.