റിയാദ് ടാക്കീസ് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ്: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം കലാസാംസ്കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് ആഘോഷിച്ചു. ഹറാജ് മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡൻറ് ഷമീർ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി ഫൈസൽ കൊച്ചു ആമുഖഭാഷണം നടത്തി. സിദ്ദീഖ് മഞ്ചേശ്വരത്തിെൻറ നേതൃത്വത്തിൽ ദേശീയഗാനം ആലപിച്ചു.
വിമുക്തഭടന് സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവല്‍, ഖാലിദ് വല്ലിയോട്, സലാം പെരുമ്പാവൂര്‍, ടി.വി.എസ്. ശബ്നാൻ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടത്തി. ഷൈജു പച്ച, സജീർ സമദ്, ബഷീര്‍ കരോളം, എല്‍ദോ വയനാട്, അഖിനാസ് കരുനാഗപ്പള്ളി, സലിം പുളിക്കൽ, ഹുസൈൻ ഷാഫി, സോണി ജോസഫ്, കൃഷ്ണകുമാർ, ബാലഗോപാലൻ, സജി ചെറിയാൻ, കബീർ പട്ടാമ്പി, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്.
ഷിജു ബഷീർ, നാസിൽ റോസെസ്, അൻസാർ കൊടുവള്ളി, പി.വി. വരുണ്‍, ജംഷീർ, അന്‍വര്‍ യൂനുസ്, ഉമറലി അക്ബര്‍, ശിഹാബ്, ഫൈസൽ തമ്പലക്കോടൻ, ഷഫീഖ് വലിയ, വിജയകുമാർ, ഹരീഷ്, ഉണ്ണി, സായിദ്, ബാദുഷ, ഇബ്രാഹിം, നസീർ, റജീസ്, സൈതാലി, നാസർ വലിയകത്ത്, അജ്മൽ, സിദാൻ ഷമീർ, ശരത്, ഷംസു തൃക്കരിപ്പൂർ, വർഗീസ് തങ്കച്ചൻ, ഷിബിലി എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.