റിയാദ് ടാക്കീസ് സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ചു
text_fieldsറിയാദ്: അനേകം പ്രവാസികൾക്ക് താങ്ങും തണലുമായ സൗദി ഭരണാധികാരികള്ക്ക് നന്ദി അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ 94ാമത് ദേശീയദിനം റിയാദ് ടാക്കീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലസിലെ കിങ് അബ്ദുല്ല പാർക്കിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.
കുട്ടികളുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനം, കേക്ക് മുറിക്കൽ, മധുരവിതരണം, ഘോഷയാത്ര, വാഹനറാലി എന്നിവയുമുണ്ടായി. രക്ഷാധികാരി അലി ആലുവയുടെ ആമുഖത്തോടെ തുടങ്ങിയ ആഘോഷച്ചടങ്ങിൽ പ്രസിഡന്റ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു.
കോഓഡിനേറ്റർ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ, സാമൂഹിക പ്രവർത്തകരായ അസ്ലം പാലത്ത്, സജിൻ നിഷാൻ, അൻസാർ ക്രിസ്റ്റൽ, ഗഫൂർ കൊയിലാണ്ടി, വിജയൻ നെയ്യാറ്റിൻകര, സനു മാവേലിക്കര, വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്ങൽ, ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. ഇ.കെ. ലുബൈബ്, ഷിജോയ് ചാക്കോ, അൻവർ യൂനിസ്, സോണി ജോസഫ്, അൻസാർ കൊടുവള്ളി, പ്രദീപ് കിച്ചു, എൽദോ വയനാട്, റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര, സാജിത്ത് നൂറനാട്, നാസർ ആലുവ, ജോസ് കടമ്പനാട്, പി.വി. വരുൺ, കബീർ പട്ടാമ്പി, കെ.ടി. കരീം, എടവണ്ണ സുനിൽ ബാബു.
രതീഷ് നാരായണൻ, ഷഫീഖ് വലിയ, റജീസ് ചൊക്ലി, ഉമറലി അക്ബർ, ബാലഗോപാലൻ, ഷാജി സാമുവൽ, നൗഷാദ് പള്ളത്, ഷമീർ കൊടുവള്ളി, നാസർ വലിയകത്ത്, ഇബ്രാഹിം, സൈതാലി, പ്രമോദ്, റാഫി, കൃഷ്ണ അരവിന്ദ്, സുൽഫി കൊച്ചു, ജംഷി കാലിക്കറ്റ്, സുദീപ്, ജിൽജിൽ, ബാബു കണ്ണോത്ത്, ഷമീർ കൊടുവള്ളി, നൗഷാദ് പുനലൂർ ആസിഫ്, അലൻ ജോർജ്, ശിഹാബ് നിലമ്പൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.