ധീര ജവാന്മാർക്ക് റിയാദ് ടാക്കിസിെൻറ ശ്രദ്ധാഞ്ജലി
text_fieldsറിയാദ്: കുന്നൂർ ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, പത്നി മധുലിക റാവത്ത്, മലയാളി വ്യോമസേന വാറൻറ് ഓഫിസർ എ. പ്രദീപ്, സഹപ്രവർത്തകരായ മറ്റ് കര-വ്യോമസേന ഉദ്യോഗസ്ഥർ എന്നിവർ പ്രണാമം അർപ്പിച്ച് റിയാദ് ടാക്കിസ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ പരിപാടിയിൽ പ്രസിഡൻറ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു.
ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികളായ സുലൈമാൻ വിഴിഞ്ഞം, ഷംനാദ് കരുനാഗപ്പള്ളി, റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂർ, വൈസ് പ്രസിഡൻറ് നൗഷാദ് ആലുവ, കോഓഡിനേറ്റർ ഷൈജു പച്ച, ട്രഷറർ സാജിദ് നൂറനാട്, റിജോഷ് കടലുണ്ടി, ഹരി കായംകുളം, ഷമീർ കല്ലിങ്കൽ എന്നിവർ സംസാരിച്ചു. സജീർ സമദ്, സുനിൽ ബാബു എടവണ്ണ, ഷംനാസ് അയൂബ്, ശംസു തൃക്കരിപ്പൂർ, ഷാഫി നിലമ്പൂർ, സിജോ മാവേലിക്കര, ജിസ്സോ തോമസ്, ജോസ് കടമ്പനാട്, സുനീർ കുട്ടി, മഹേഷ് ജയ്, നെയിം നാസ്, സാബിത് കൂരാച്ചുണ്ട്, ഷൈജു നിലമ്പൂർ, വരുൺ കണ്ണൂർ, അൻവർ യുനൂസ്, നൗഷാദ് പുനലൂർ, ദിൽഷാദ് കൊല്ലം, റാഫി, റോബിൻ, നൗഫൽ, ഷാനിൽ എന്നിവർ നേതൃത്വം നൽകി. കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സുരേഷ് ശങ്കർ, ഷഫീഖ് അഹമ്മദ്, സലിം കളക്കര, സജീർ പൂന്തുറ, സലിം ആർത്തിയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.