റിയാദ്-തിരുവനന്തപുരം നേരിട്ട് വിമാനം: സാധ്യമായ ശ്രമം നടത്തും
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദ് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എ.എം. ആരിഫ് എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നേരിട്ട് വിമാനമില്ലാത്തത് ആലപ്പുഴ ഉൾപ്പെടെ തെക്കോട്ടുള്ള എല്ലാ ജില്ലകളിലെയും തമിഴ്നാട്ടിലെ തെക്കുഭാഗങ്ങളിലെയും പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു.
ആവശ്യമായ ഇടപെടൽ നടത്തി പരിഹാരം കാണാൻ സാധ്യമായത് ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഈ വിഷയത്തിൽ ഇതിനകം കത്തയച്ചു. ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്കും കത്തയക്കും. നാട്ടിൽ എത്തിയാലുടനെ ആവശ്യമായ തുടർനടപടിക്ക് ശ്രമിക്കും. പാർലമെൻറിൽ ചോദ്യമായി ഈ വിഷയം ഉന്നയിക്കും. എന്നിരിക്കിലും നമ്മുടെ രാജ്യത്തെ നിലവിലെ സംവിധാനം അനുസരിച്ച് വിമാന കമ്പനിക്ക് മേൽ കേന്ദ്ര സർക്കാറിന് അധികാരങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. എന്നാൽ, നയതന്ത്രതലത്തിൽ ഈ ആവശ്യം നേടിയെടുക്കാനുള്ള ശ്രമത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.