റിയാദ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഇഫ്താർ വിരുന്ന്
text_fieldsറിയാദ്: റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഇഫ്താർ വിരുന്ന് ഒരുക്കി. റിയാദ് ഒലയ പാർക്കിൽ നടന്ന പരിപാടിയിൽ ഇതര സംഘടന പ്രതിനിധികളടക്കം നിരവധി പേർ പങ്കെടുത്തു. ക്ലബ് പ്രസിഡൻറ് അബ്ദുറസാഖ് കൊടുവള്ളി, വൈസ് പ്രസിഡൻറുമാരായ നിഷ മുരളീധരൻ, റസൂൽ സലാം, സെക്രട്ടറി ഷാജി, ട്രഷറർ നൗഷാദ് കടക്കൽ, സർജൻറ് അറ്റ് ആംസ് കമർബാനു സലാം എന്നിവർ പരിപാടി നിയന്ത്രിച്ചു. പ്രവർത്തനങ്ങളെകുറിച്ച് റസൂൽ സലാം, സലിം പള്ളിയിൽ, ഷൈനി ടീച്ചർ എന്നിവർ സംസാരിച്ചു.
നൗഷാദ് ബഷീർ, ശിഹാബ് കുഞ്ചീസ്, മുരളി, മൻസൂർ ബാബു, അൻസാർ, റജീന, ബിനു നവാബ്, റസാഖ് പൂക്കോട്ടുംപാടം, അബ്ദുറഹ്മാൻ, ഡോ. ഹസ്ന, റജുല, ജെമീർ, സഫർ, ലത്തീഫ് തെച്ചി, ശറഫുദ്ധീൻ, സലിം ബത്തേരി തുടങ്ങിയവർ വിരുന്നിനു നേതൃത്വം നൽകി. എല്ലാ ബുധനാഴ്ചകളിലും രാത്രി എട്ടിന് റിയാദ് മലസിലെ തനൂർ റസ്റ്റോറൻറ് ഓഡിറ്റോറിയത്തിലാണ് ക്ലബ് യോഗം നടക്കുന്നത്. ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനൽ അമേരിക്ക ആസ്ഥാനമായ സംഘടനയാണ്. സൗജന്യമായി പ്രസംഗ പരിശീലനം നേടാനാഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനും 0563422001, 0563281185, 0557341587 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.