‘റിയാസ് റഹീം’ അനുസ്മരണം
text_fieldsഅൽഹസ: അവധിക്ക് നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞ നവയുഗം ശോഭ യൂനിറ്റ് അംഗവും, സാമൂഹികപ്രവർത്തകനുമായ റിയാസ് റഹീമിന്റെ ഓർമക്കായി, നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
അൽഹസ ശോഭയിൽ സുശീൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ, നവയുഗം പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. നവയുഗം ശോഭ യൂനിറ്റ് സെക്രട്ടറി നിസാർ പത്തനാപുരം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഷാജി മതിലകം മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. മനുഷ്യസ്നേഹിയായ മത, വർഗ വ്യത്യാസങ്ങൾ നോക്കാതെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹീം എന്നും അദ്ദേഹം ചെയ്ത നന്മകളിലൂടെ എന്നും പ്രവാസികളുടെ മനസ്സിൽ ഉണ്ടാകുമെന്നും ഷാജി പറഞ്ഞു.
ചന്ദ്രശേഖരൻ മാവൂർ (നവോദയ), പ്രസാദ് കരുനാഗപ്പള്ളി (ഒ.ഐ.സി.സി), നവയുഗം കേന്ദ്രകമ്മിറ്റി ജോ. സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്ര കമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പത്മനാഭൻ മണിക്കുട്ടൻ, ഗോപകുമാർ അമ്പലപ്പുഴ, സജീഷ് പട്ടാഴി, മിനി ഷാജി, നവയുഗം അൽഹസ്സ മേഖല ആക്ടിങ് പ്രസിഡന്റ് ഷമിൽ നല്ലിക്കോട്, ഷുക്കേക്ക് യൂനിറ്റ് ആക്ടിങ് സെക്രട്ടറി ബക്കർ, കൊളബിയ യൂനിറ്റ് സെക്രട്ടറി അൻസാരി, ഹുഫൂഫ് യൂനിറ്റ് സെക്രട്ടറി ഷിഹാബ് എന്നിവർ റിയാസിനെ അനുസ്മരിച്ച് സംസാരിച്ചു. യോഗത്തിൽ നവയുഗം അൽഹസ മേഖല സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും മേഖല ജോ.സെക്രട്ടറി വേലൂ രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.