Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുവൈത്തിൽനിന്ന്​...

കുവൈത്തിൽനിന്ന്​ റിയാദിലെത്തിയ ആന്ധ്ര സ്വദേശികളായ നാലംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
കുവൈത്തിൽനിന്ന്​ റിയാദിലെത്തിയ ആന്ധ്ര സ്വദേശികളായ നാലംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു
cancel

റിയാദ്: കുവൈത്തിൽ നിന്ന് റിയാദിലേക്ക് ടൂറിസ്​റ്റ്​ വിസയിലെത്തിയ ഇന്ത്യൻ കുടുംബം അപകടത്തിൽ മരിച്ചു. വെള്ളിയാഴ്​ച പുലർച്ചെ ആറിന്​ റിയാദിനടുത്ത് തുമാമയിൽ ഹഫ്ന - തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചന്ന ട്രെയ്​ലറും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം. ഫോർഡ് കാർ പൂർണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ്​ മരിച്ചത്​. റിയാദ് ട്രാഫിക് പൊലീസ് റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചതാണ്​ ഈ വിവരം.

ഹൈദരാബാദ്​ സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്​), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്​) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്​. അഞ്ചാമൻ ആരാണെന്ന്​ അറിവായിട്ടില്ല. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്​. മറ്റു വിവരങ്ങൾ ലഭ്യമല്ല.

കുവൈത്തിൽ നിന്ന്​ സൗദിയിലേക്ക് ടൂറിസ്​റ്റ്​ വിസയിൽ വന്നതാണിവർ. മൃതദേഹങ്ങൾ റിയാദിൽനിന്ന്​ 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തെ കുറിച്ച്​ ആദ്യം വ്യക്തമായ വിവരമില്ലായിരുന്നു. കുടുംബത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയേയോ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെയോ (+966508517210, 0503035549) ബന്ധപ്പെടണമെന്ന്​ ആദ്യ വാർത്തകളിൽ അറിയിച്ചിരുന്നു. തുടർന്ന്​ അൽഖർജിൽനിന്ന്​ ഒരാൾ സിദ്ദീഖ്​ തുവ്വൂരിനെ വിളിച്ച്​ അവിടെയുള്ള ഒരു ആ​​ന്ധ്ര സ്വദേശിയുടെ അയൽവാസികളാണ്​ അപകടത്തിൽപെട്ട കുടുംബം എന്ന്​ അറിയിച്ചിരുന്നു. ശേഷം ദമ്മാമിൽനിന്ന്​ അടുത്ത ബന്ധുവും കുവൈത്തിൽനിന്ന്​ തബ്​റാക്​ സർവറി​െൻറ സഹോദരനും വിളിച്ചിരുന്നതായും അവർ ശനിയാഴ്​ച റിയാദിലെത്തുമെന്ന്​ അറിയിച്ചിട്ടുണ്ടെന്നും സിദ്ദീഖ്​ തുവ്വൂർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

ടൂറിസ്​റ്റ്​ വിസയിലെത്തിയ കുടുംബം റിയാദിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു​. റിയാദിലെ കിങ്​ഡം ടവറിലെ സ്​കൈവേയിൽനിന്ന്​ എടുത്ത കുടുംബ ചിത്രമാണ്​ ഒടുവിൽ സമൂഹമാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​തിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentSaudi Arabia
News Summary - Road accident in saudi arabia
Next Story