Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോഡുകളിലെ...

റോഡുകളിലെ 'പൂച്ചക്കണ്ണുകൾ' ഇനിയുണ്ടാവില്ല

text_fields
bookmark_border
റോഡുകളിലെ പൂച്ചക്കണ്ണുകൾ ഇനിയുണ്ടാവില്ല
cancel
camera_alt

റോ​ഡു​ക​ളി​ലെ ട്രാ​ക്ക് ലൈ​നു​ക​ൾ​ക്കി​ട​യി​ലെ ‘പൂ​ച്ച​ക്ക​ണ്ണു​ക​ൾ’

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ലെ ട്രാ​ക്ക് ലൈ​നു​ക​ളി​ൽ 'പൂ​ച്ച​ക്ക​ണ്ണു​ക​ൾ' പ​തി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ. ട്രാ​ഫി​ക്​ സൈ​ൻ എ​ന്ന നി​ല​യി​ൽ റോ​ഡു​ക​ളി​ലെ ട്രാ​ക്കു​ക​ൾ​ക്കി​ട​യി​ൽ നീ​ളെ വ​രി​വ​രി​യാ​യി പ​തി​ക്കു​ന്ന സെ​റാ​മി​ക് ക​ട്ട​ക​ളാ​ണ്​ 'പൂ​ച്ച​ക്ക​ണ്ണു​ക​ൾ' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​മ​ടി​ക്കു​േ​മ്പാ​ൾ തി​ള​ങ്ങു​ന്ന ഇൗ ​സം​വി​ധാ​നം ഇ​രു​ട്ടി​ലെ പൂ​ച്ച​യു​ടെ ക​ണ്ണു​ക​ളെ പോ​ലെ​യാ​ണ്​ തോ​ന്നു​ക. അ​തു​കൊ​ണ്ടാ​ണ്​ അ​ത്​ അ​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്ന​ത്. റോ​ഡു​ക​ളി​ലെ ട്രാ​ക്കു​ക​ൾ ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന ലൈ​നി​ലാ​ണ്​ ഇൗ ​സൈ​നു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒാ​രോ ട്രാ​ക്കി​െൻറ​യും അ​തി​ര്​ ഇൗ ​സൈ​നു​ക​ളാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ ഇൗ ​ക​ട്ട​ക​ൾ​ക്ക്​ മു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​േ​മ്പാ​ൾ ശ​ബ്​​ദം കേ​ൾ​ക്കും. ഇ​ത്​ അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട്​ ത​ന്നെ ന​ഗ​ര​ത്തി​ന​ക​ത്ത് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ്​ പു​തി​യ റോ​ഡു​ക​ളി​ൽ 'പൂ​ച്ച​ക്ക​ണ്ണു​ക​ൾ' വേ​ണ്ട എ​ന്ന തീ​രു​മാ​ന​മെ​ന്ന്​ റി​യാ​ദ്​ ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി മേ​ൽ​നോ​ട്ട വി​ഭാ​ഗം അ​റി​യി​ച്ചു. കൃ​ത്രി​മ ക​ട്ട​ക​ൾ ഒ​ഴി​വാ​കു​ന്ന​തോ​ടെ നി​ര​ത്തു​ക​ൾ കൂ​ടു​ത​ൽ അ​നു​യോ​ജ്യ​വും നി​ല​വാ​ര​മു​ള്ള​തു​മാ​വു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsroad
Next Story