റോഡുകളിലെ ട്രാക്ക് ലംഘന നിരീക്ഷണം ബുധനാഴ്ച മുതൽ
text_fieldsജിദ്ദ: റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ റോഡുകളിലെ ട്രാക്ക് ലംഘനം നിരീക്ഷിക്കുന്ന ഒാേട്ടാമാറ്റിക് സംവിധാനം ആരംഭിക്കാൻ ഇനി രണ്ടുനാൾ മാത്രം. ഇതിനുള്ള ഒരുക്കം ട്രാഫിക് വകുപ്പിനു കീഴിൽ പൂർത്തിയായി.
വാഹനമോടിക്കുേമ്പാൾ റോഡുകളിലെ നിശ്ചിത ട്രാക്കുകളുടെ അതിരുകൾ ലംഘിച്ച് ഒാടുന്ന വാഹനങ്ങൾ ട്രാഫിക് നിയമലംഘനത്തിനുള്ള ശിക്ഷാനടപടി നേരിടേണ്ടിവരും. സാമ്പത്തിക പിഴയാണ് ശിക്ഷ. പിഴ എത്രയായിരിക്കുെമന്ന് ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ട്രാഫിക് ചട്ടമനുസരിച്ച് അത് 300 റിയാലിനും 500 റിയാലിനുമിടയിലായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാേങ്കതിക സുരക്ഷ നിയന്ത്രണത്തിനായി 'തഹകും' എന്ന കമ്പനി വികസിപ്പിച്ചെടുത്ത സ്മാർട്ട് മോണിറ്ററിങ് സംവിധാനമാണ് പാതകൾ നിരീക്ഷിക്കാൻ ഉപയോഗിക്കുന്നത്. നിയമം ലംഘിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും ഫോട്ടാേയെടുക്കാനും സാധിക്കുന്നതാണിത്.
റോഡിലെ ട്രാക്ക് ലംഘനം ഗതാഗതക്കുരുക്കിനും മനുഷ്യരുടെ ജീവൻ ഭീഷണിയിലാകുന്നതിനും കാരണമാകുന്നു. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നും ജനറൽ ട്രാഫിക് ഒാഫിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.