Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫിലെ റോഡുകളെ...

ത്വാഇഫിലെ റോഡുകളെ വെള്ളപുതച്ച്​ ആലിപ്പഴ വർഷം

text_fields
bookmark_border
ത്വാഇഫിലെ റോഡുകളെ വെള്ളപുതച്ച്​ ആലിപ്പഴ വർഷം
cancel
camera_alt

ത്വാഇഫിലെ റോഡുകളിൽ ബുധനാഴ്​ചയുണ്ടായ​ ആലിപ്പഴ വർഷത്തെ തുടർന്ന്​ അടിഞ്ഞുകൂടിയ മഞ്ഞ്​ മുനിസിപ്പാലിറ്റി ജോലിക്കാർ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച്​ നീക്കം ചെയ്യുന്നു

ത്വാഇഫ്​: ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുവീഴ്​ച പോലെ ത്വാഇഫിൽ വിസ്​മയകരമായ ആലിപ്പഴ വർഷം. പട്ടണത്തിൽ ബുധനാഴ്​ചയാണ് മഴയെ തുടർന്ന്​​ വീഥികളെയും ഉദ്യാനങ്ങളെയും വീടുകളെയും പൊതിഞ്ഞ്​ കനത്ത ആലിപ്പഴങ്ങൾ വർഷിച്ചത്​. റോഡുകളിൽ അട്ടിയായി മഞ്ഞടിഞ്ഞ്​ കൂടി ഗതാഗതം പോലും തടസപ്പെടുന്ന സ്ഥിതിയുണ്ടാക്കി. വലിയ മഞ്ഞുകട്ടകളാണ്​ ആലിപ്പഴമായി പതിച്ചത്​.


ത്വാഇഫ്​ പട്ടണത്തി​െൻറ വടക്ക്​ ഭാഗങ്ങളിലെ റോഡുകളിലാണ്​ പ്രധാനമായും ഈ പ്രതിഭാസമുണ്ടായത്​. ഈ ഭാഗത്തെ നിരവധി റോഡുകളിലെ ഗതാഗതത്തെ പൂർണമായും തടസ്സപ്പെടുത്തി. ഓടി വന്ന വാഹനങ്ങൾ മഞ്ഞിൽപ്പുതഞ്ഞ്​ ചലനമറ്റ്​ കിടപ്പിലായി. വലിയ കല്ലുകൾ പോലെ ആലിപ്പഴം പതിച്ച്​ പല വാഹനങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ടായി. ത്വാഇഫ് ​- റിയാദ് റോഡിലും ആലിപ്പഴ വർഷമുണ്ടായി​.


മുസിപ്പാലിറ്റിക്ക്​ കീഴിലെ തൊഴിലാളികൾ എത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉപ​യോഗിച്ച്​ മണിക്കൂറുകളുടെ ശ്രമഫലമായി​ അടിഞ്ഞുകൂടിയ ആലിപ്പഴം റോഡുകളിൽ നിന്ന്​ നീക്കം ചെയ്​തു​​. മഞ്ഞിൻ വെൺമ പുതച്ച ത്വാഇഫി​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. റെക്കോഡ് സമയത്തിനുള്ളിൽ ആലിപ്പഴം നീക്കം ചെയ്യാനും റോഡിലെ ഗതാഗതം സാധാരണ നിലയിലാക്കാനും ജോലിക്കാർക്ക്​ സാധിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

കാലാവസ്ഥ വകുപ്പി​െൻറ അറിയിപ്പുകൾ നിരന്തരം പിന്തുടരുന്നുണ്ട്​​. മഴയെ തുടർന്നുണ്ടാകുന്ന ഏത്​ പ്രശ്​നങ്ങളും പെ​െട്ടന്ന്​ പരിഹരിക്കാനും ജനങ്ങൾക്ക്​ സുരക്ഷ ഉറപ്പാക്കാനും ഫീൽഡ്​ ടീം പ്രവർത്തന രംഗത്തുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raintaiftaiftaifhailstorm
Next Story