ദമ്മാമിൽ വൻ കവർച്ച സംഘം പിടിയിൽ
text_fieldsദമ്മാം: ദമ്മാം നഗരത്തിെൻറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പിടിച്ചുപറിയും മോഷണവും നടത്തിയ വൻ കവർച്ച സംഘം പൊലീസിെൻറ പിടിയിലായി. പലയിടങ്ങളിലായി നടന്ന 48 ഒാളം കവർച്ചക്കേസുകളിൽ തിരയുന്ന പ്രതികളാണ് പിടിയിലായത്. സുരക്ഷാ വിഭാഗത്തിെൻറ കീഴിലെ പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികൾക്കായി വലവീശിയതെന്ന് കിഴക്കൻ പ്രവിശ്യ സുരക്ഷാ വിഭാഗം ഒൗദ്യോഗിക വക്താവ് സിയാദ് അൽറുവൈദി അറിയിച്ചു. അറബ് വംശജരായ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. സമാന കേസുകളിൽപെട്ട കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരും.
മോട്ടോർ ബൈക്കുകളിലെത്തി വഴിയാത്രക്കാരിൽ നിന്ന് ബാഗുകളും പണവും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയാണ് സംഘത്തിെൻറ രീതി. കൃത്യത്തിനിടെ പ്രതികരിക്കുന്നവരെ ആക്രമിച്ച് രക്ഷപ്പെടുകയും ചെയ്യും. വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ കയറി ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ചെയ്തിരുന്നു. പണമടങ്ങിയ ബാഗും മറ്റു തൊണ്ടി മുതലുകളും സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നകവർച്ചക്കേസിൽ സംഘം കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
മലയാളികടക്കമുള്ള ഏഷ്യക്കാരെയാണ് സംഘം പ്രധാനമായും ലക്ഷ്യംവെച്ചിരുന്നത്. ദമ്മാമിലെ അദാമ, ബാദിയ്യ, ഗസ്സാസ് തുടങ്ങിയ ഏരിയകളിലാണ് ഇത്തരം അക്രമ സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കവർച്ച സംഘത്തെ ഭയന്ന് രാത്രി പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് അനുഭവസ്ഥർ പറയുന്നു. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.