കടയിൽ കയറി മലയാളികളെ വെട്ടിപ്പരിക്കേൽപിച്ച് പണം കവർന്നു
text_fieldsറിയാദ്: ബത്ഹയിലെ മീൻകടയിൽ പട്ടാപ്പകൽ ആയുധങ്ങളുമായെത്തി മലയാളി ജീവനക്കാരെ വെ ട്ടിപ്പരിക്കേൽപിച്ച് പണം കവർന്നു. ശാര റെയിലിനും ശാര ദരക്തറിനും ഇടയിലെ ഗല്ലിയി ൽ അൻസാർ ഫിഷറീസിെൻറ കടയിൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. കടയിലെ ജീവനക്കാരൻ മലപ്പുറം തിരൂർ സ്വദേശി ബാവ, അവിടെ അലുമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യാൻ വന്ന വേങ്ങര കാരാത്തോട് സ്വദേശി ശശി എന്നിവരാണ് അക്രമത്തിനും കൊള്ളക്കും ഇരയായത്. ബാവയുടെ തലക്ക് കശാപ്പുകത്തികൊണ്ട് വെേട്ടറ്റു. അതേ കത്തികൊണ്ട് ശശിയുടെ തലയിൽ അക്രമികൾ അടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 2.20ഒാടെയാണ് സംഭവം. ഇൗ സമയം ഗല്ലിയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. രണ്ട് അറബ് വംശജരായ യുവാക്കൾ സലാം പറഞ്ഞ് കടയിലേക്ക് കയറിവന്നു. ഇൗ സമയം കൗണ്ടറിൽ ഇരുന്ന ബാവയുടെ നേരെ കത്തിയും വടിവാളും എടുത്ത് വീശി പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. എടുക്കാൻ ൈവകിയപ്പോൾ കശാപ്പുകത്തികൊണ്ട് തലയിൽ അടിച്ചു. പെെട്ടന്ന് പഴ്സ് എടുത്തുകൊടുത്തു. അതിൽ വളരെ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ.
ദേഷ്യം വന്ന അക്രമി ആ കത്തികൊണ്ട് തന്നെ തലയിൽ ആഞ്ഞ് വെട്ടി. ഇത് കണ്ട് പേടിച്ച ശശി പണവും ഇഖാമയും അടങ്ങിയ പഴ്സ് എടുത്തുകൊടുത്തു. എന്നിട്ടും അക്രമി ശശിയുടെയും തലയിൽ അടിച്ചു. കൈയിലിരുന്ന രണ്ട് മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. രണ്ടുപേരുടെയും പണവും പഴ്സുകളും ഇഖാമകളും ഫോണുകളും കൊണ്ടുപോയി. വിവരമറിയിച്ചതിനെ തുടർന്ന് കടയിലെത്തിയ സ്പോൺസർ സി.സി.ടി.വി ദൃശ്യങ്ങളടക്കം ബത്ഹ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കടയിൽ വന്ന് രണ്ടു പേർ അക്രമം കാട്ടുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. പിറ്റേ ദിവസം രണ്ടു പേരുടെയും ഇഖാമകൾ ബത്ഹയിലെ മർഖബ് സ്ട്രീറ്റിൽനിന്ന് കിട്ടി. അടുത്തകാലത്തായി ബത്ഹയിൽ കൊള്ളയും അതിക്രമവും വർധിച്ചിട്ടുണ്ട്. ഉംറ ഏജൻസി നടത്തുന്ന മലയാളിയെ കഴിഞ്ഞയാഴ്ചയാണ് തലയിൽ വെട്ടിപ്പരിക്കേൽപിച്ച് പണം കവർന്നത്. അതിനുശേഷം ഒരു സിറിയൻ കുടുംബത്തെ പട്ടാപ്പകൽ ആക്രമിച്ചു. ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ട സംഘം പിന്നീട് തിരിച്ചെത്തിയപ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ജനങ്ങൾ പകൽപോലും പുറത്തിറങ്ങാൻ ഭയന്നുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ കടയിൽ കയറി അക്രമം കാണിക്കുകകൂടി ചെയ്തതോടെ ഭയം ഇരട്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.