റോളക്സ് കാർഗോയുടെ 16ാമത് ശാഖ ജിദ്ദ അസീസിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദ: സൗദിയിലെ പ്രമുഖ കാർഗോ ഗ്രൂപ്പായ റോളക്സ് കാർഗോയുടെ 16ാമത് ശാഖ ജിദ്ദ അസീസിയിൽ പ്രവർത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ഹാദി സഹ്റാനി ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ കെ.സി ഹാഷിർ, ഊട്ടി ഹുസൈൻ, ഗഫൂർ യൂനിവേഴ്സിറ്റി എന്നിവരോടൊപ്പം ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോര്‍ ടു ഡോര്‍ കാര്‍ഗോ കിലോക്ക് 14 റിയാലിന് ഇന്ത്യയിൽ എവിടെയും എത്തിക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ സമ്മാനങ്ങളും ഉപഭോക്താക്കളാക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. കപ്പൽ മാർഗം സാധനങ്ങൾ അയക്കുന്നതിന് പ്രത്യേക ഓഫറുകളുമുണ്ടെന്നും അതിവേഗത്തിൽ സാധനങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നും മാനെജ്മെൻറ് പ്രതിനിധികൾ അറിയിച്ചു. അസീസിയയിൽ തഹ്‌ലിയ റോഡ് പാലത്തിന് സമീപം ട്രാഫിക് സിഗ്നലിന് സമീപമാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. ഖുൻഫുദ, മക്ക, മദീന, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോളക്സ് കാർഗോ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.