പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തംവെച്ചും റൊണാൾഡോയും നെയ്മറും
text_fieldsസൗദി പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തംവെക്കുന്ന റൊണാൾഡോ, അറബി വേഷമണിഞ്ഞും ദേശീയദിനാശംസകൾ രേഖപ്പെടുത്തിയ ഷാൾ ധരിച്ചും നെയ്മർ
ജിദ്ദ: അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും ലോക ഫുട്ബാൾ താരങ്ങൾ സൗദി ദേശീയദിനാഘോഷത്തിൽ പങ്കുചേർന്നു. പി.എസ്.ജിയിൽനിന്ന് വിടപറഞ്ഞ് സൗദി ക്ലബുകളായ അൽനസ്റിലും അൽഹിലാലിലും ചേർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമാണ് സൗദി പൗരന്മാർക്കൊപ്പം ആഘോഷത്തിൽ പങ്കുകൊണ്ടത്.
അൽനസ്ർ ക്ലബ് ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നാടോടി ഇൗണത്തിന് അനുസൃതമായി റോണോൾഡോ ബിഷ്ത്, ഷമാഗ് എന്നീ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയും നൃത്തച്ചുവട് വെക്കുന്ന രംഗമുള്ളത്. രാജ്യത്തിെൻറ ദേശീയദിനം ആഘോഷിക്കുന്ന അൽനസ്റിെൻറ വീഡിയോയിൽ പരമ്പരാഗത വസ്ത്രമണിഞ്ഞ് സെനഗൽ താരം സാഡിയോമാനെ, മാർസെലോ ബ്രോസോവിച്ച് ഉൾപ്പെടെയുള്ള മറ്റ് കളിക്കാരും നൃത്തം ചെയ്യുന്നുണ്ട്.
‘മക്കൾക്കും ലോകത്തിനും ഒരു ജന്മനാട്, ഇവിടെ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു. സൗദി ദേശീയ ദിനം 93’ എന്ന കുറിപ്പും വീഡിയോടൊപ്പം ചേർത്തിട്ടുണ്ട്. അതുപോലെ നെയ്മറും അറബി തനത് വേഷം ധരിച്ചും അർദ നൃത്ത ചുവടുവെച്ചും ആഘോഷത്തിൽ പങ്കുചേരുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി സ്ഥാപക ദിനാഘോഷങ്ങളിൽ പെങ്കടുത്ത് അറബി വസ്ത്രം ധരിച്ച് ക്രിസ്റ്റ്യാനോ നാടോടി നൃത്തം അവതരിപ്പിച്ചിരുന്നു. ദേശീയദിനത്തിൽ ബിഷ്തും ഷമാഗും കൂടി ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി സ്പോർട്സ് ക്ലബ്ബുകൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.
സൗദി പൈതൃകം പുനരുജ്ജീവിപ്പിക്കാനും ആഘോഷങ്ങൾ നടത്താനും വിദേശ താരങ്ങളെ രാജ്യത്തിെൻറ ചരിത്രത്തിലേക്ക് പരിചയപ്പെടുത്താനും നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 93-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കം അൽനസ്ർ ക്ലബ്ബ് നേരത്തെ ആരംഭിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.