ഒരു മുറിയുടെ െഎതിഹാസിക യാത്രക്ക് അവസാനം
text_fieldsദമ്മാം: രണ്ടരനൂറ്റാണ്ട് കാലം ദമാസ്കസിൽ എത്രയെത്രയോ അതിഥി തലമുറകളെ സ്വീകരിച്ച ആ മുറി ഇപ്പോൾ ദമ്മാമിലുണ്ട്. സിറിയയുടെ തലസ്ഥാനമായ ദമാസ്കസ് നഗരത്തിലെ ആഢ്യമേഖലയിൽ നിന്ന് സൗദി അറേബ്യയുടെ കിഴക്കൻ തീരത്തേക്കുള്ള അതിെൻറ യാത്ര തന്നെ െഎതിഹാസികമാണ്. ‘ഇത്റ’ എന്നറിയപ്പെടുന്ന ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിെൻറ മ്യൂസിയത്തിൽ കാഴ്ചക്കാർക്ക് വിരുന്നായി അതിപ്പോൾ നിലകൊള്ളുന്നു.
1768 ൽ ( ഹിജ്റ വർഷം 1181) പൗരാണിക ദമാസ്കസ് നഗരഭാഗത്തെ അൽബാശയിൽ നിർമിച്ച സമ്പന്ന ഭവനത്തിെൻറ ഭാഗമായിരുന്നു ഇത്. അതിമനോഹരമായ ദാരുചിത്രപ്പണികളും ശിലയിൽ നിർമിച്ച ജലധാരയും ഉൾപ്പെടെ ഇസ്ലാമിക വാസ്തുശിൽപ ശൈലിയുടെ ഗംഭീര മാതൃകയായിരുന്നു ഇൗ സ്വീകരണ മുറി. അറബ്, മെഡിറ്ററേനിയൻ സംസ്കാരത്തിൽ ഒരുഭവനത്തിലെ ഏറ്റവും സുന്ദരമായ ഭാഗം അവിടത്തെ സ്വീകരണ മുറിയായിരിക്കും. ആ പരിഗണനയിൽ തടിയിൽ നിർമിച്ച ചുവരുകൾ, അലങ്കാരപ്പണികളോട് കൂടിയ ജാലകങ്ങൾ, തടിയിൽ തന്നെയുള്ള മച്ച്, സിറിയൻ മാർബിളിലുള്ള നിലം എന്നിവയും ഇതിെൻറ പ്രത്യേകതയാണ്.
12 അപൂർവ പുരാവസ്തുക്കളും ഇൗ മുറിയുടെ ഭാഗമായിരുന്നു. ചിത്രങ്ങൾ, കവിതകൾ എന്നിവ ആലേഖനം ചെയ്ത പ്ലേറ്റുകളുമുണ്ട്. ഒരു ഇൗജിപ്ഷ്യൻ കവിയുടെ പ്രവാചക കീർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 30 കാൻവാസുകളിൽ ചിത്രങ്ങൾ. മുറിയേക്കാലും പഴക്കമുള്ള ഒരു ഇരിപ്പിടവും.
നൂറ്റാണ്ടുകളുടെ പഴക്കത്താൽ കെട്ടിടം തകർച്ചയെ നേരിട്ടപ്പോൾ 1978 ൽ പൊളിക്കാൻ തീരുമാനിച്ചു. പക്ഷേ, കെട്ടിടം മുഴുവൻ പൊളിച്ചുനീക്കിയെങ്കിലും എെന്താക്കെയോ കാരണങ്ങളാൽ ഇൗ മുറി സംരക്ഷിക്കപ്പെട്ടു.
പിന്നീട് ഒരു ലെബനീസ് കുടുംബം ഇൗ മുറി മാത്രമായി വാങ്ങി. അങ്ങനെ ദമാസ്കസിൽ നിന്ന് അതേപടി ബെയ്റൂത്തിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു. 30 വർഷത്തോളം ബെയ്റൂത്തിലെ ആ കുടുംബത്തിെൻറ സ്വകാര്യസ്വത്തായിരുന്നു അത്. അത്രയും കാലം പുറംലോകത്തിെൻറ കണ്ണിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു ഇൗ അപൂർവ നിർമിതി.
ബെയ്റൂത്തിൽ നിന്നാണ് കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചറിൽ എത്തിക്കുന്നത്. ആദ്യമായി പൊതുപ്രദർശനത്തിന് വെക്കുന്നതും ഇവിടെ തന്നെയാണെന്ന് മ്യൂസിയം സൂപ്പർവൈസർ ലൈല അൽഫദ്ദാഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.