ത്വാഇഫിൽ റോസാപ്പൂ മേള തുടങ്ങി
text_fieldsത്വാഇഫ്: ത്വാഇഫ് റോസാപ്പൂ മേളക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് നിർവഹിച്ചു. ത്വാഇഫ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഓഫിസ് മദീനത്തുൽ വുറൂദിൽ സംഘടിപ്പിച്ച മേള അഞ്ച് ദിവസം നീളും. വൈകീട്ട് നാല് മുതൽ രാത്രി 10 വരെയാണ് പ്രദർശനം. ഗവർണറേറ്റിൽനിന്നുള്ള 60 ലധികം കർഷകരും ഉൽപാദകരായ കുടുംബങ്ങളും തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായി മേളയിൽ പങ്കെടുക്കുന്നുവെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഓഫിസ് ഡയറക്ടർ എൻജിനീയർ ഹാനി ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാദി പറഞ്ഞു.
മേളയുടെ മുഴുവൻ ദിവസങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറും. എല്ലാ ആളുകളോടും മേള സന്ദർശിക്കാനും ഉൽപന്നങ്ങൾ കാണാനും പ്രയോജനപ്പെടുത്താനും അൽഖാദി ആവശ്യപ്പെട്ടു. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള മാർഗങ്ങൾ തുറക്കാനും കർഷകരെ സഹായിക്കാനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഓഫിസ് പ്രവർത്തിച്ചുവരുന്നുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.