റോസ് ഗാർഡൻ മാഡ്രിഡ് സോക്കർ ഫെസ്റ്റിന് തുടക്കം
text_fieldsദമ്മാം: മാഡ്രിഡ് ഫുട്ബാൾ ക്ലബ് ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് (ഡിഫ) കീഴിൽ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറിന് ദമ്മാമിലെ ഖോബ്ര പാർക്കിലെ വിന്നേഴ്സ് ഹദഫ് സ്റ്റേഡിയത്തിൽ തുടക്കം. റോസ് ഗാർഡൻ റസ്റ്റാറന്റ് ഓപറേഷൻ മാനേജർ അസ്കർ വേങ്ങര, ഡിഫ ആക്ടിങ് പ്രസിഡൻറ് മുജീബ് പാറമ്മലിൽ നിന്നും പാസ് സ്വീകരിച്ച് ടൂർണമെൻറ് കിക്ക്ഓഫ് നിർവഹിച്ചു. നഹ്ല അൽ വാദി മാർക്കറ്റിങ് മാനേജർ മഹ്റൂഫ്, ഡി-റൂട്ട് മാനേജിങ് പാർട്ണർ ജസീം കോടിയേങ്ങൽ, ഡിഫ ജനറൽ സെക്രട്ടറി ഷാനൂബ് കൊണ്ടോട്ടി, ടൂർണമെൻറ് ജനറൽ കൺവീനർ യൂസുഫ് ചേറൂർ എന്നിവർ ചേർന്ന് ടൂർണമെൻറ് ഫ്ലാഗ് ഹോസ്റ്റ് ചെയ്തു. ഫ്ലൈസഡ് ട്രാവൽസ് മാനേജർ ജുനൈദ്, റാഡ് ട്രേഡ് മാനേജിങ് പാർട്ണർ അജ്മൽ, ഡ്രീം ഡെസ്റ്റിനേഷൻ മാനേജിങ് പാർട്ണർ ലിയാഖത്തലി കാരങ്ങാടൻ, ഖിമ്മത് അൽസിഹ മെഡിക്കൽ സെൻറർ മാനേജർ സമീർ, ചില്ലൂസ് റസ്റ്റാറൻറ് മാനേജർ നസീർ, മോഡേൺ സീ ഫുഡ് മാനേജർ അൻവർ, ദമ്മാം കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് കെ.പി. ഹുസൈൻ, ഡിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, ട്രഷറർ അഷ്റഫ് സോണി, സജൂബ് ഡി-റൂട്ട്, ഷബീർ തേഞ്ഞിപ്പലം, അബ്ദുൽ കരീം ഫൈസി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ഷഫീർ മണലോടി, ഡിഫ ഭാരവാഹികളായ നാസർ വെള്ളിയത്, മൻസൂർ മങ്കട, സഹീർ മജ്ദാൽ, ഖലീൽ റഹ്മാൻ, അസ്സു കോഴിക്കോട്, ശരീഫ് മാനൂർ തുടങ്ങിയവർ സംബന്ധിച്ചു. ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ ഗാലപ്പ് യുനൈറ്റഡ് എഫ്.സി, ആറ് ഗോളുകൾക്ക് സമാഈൽ കെപ്വ എഫ്.സിയെ പരാജയപ്പെടുത്തി. യു.എഫ്.സിക്കായി ഹാട്രിക് നേടിയ ക്യാപ്റ്റൻ റിൻഷാദ് ഇണ്ണി മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മത്സരത്തിൽ ഇ.എം.കൊ അൽ ഖോബാർ ബ്ലു ടാഗ് ഇ.എം.എഫ് റാക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു. ഇംഖോക്കായി ഗോൾ നേടിയ അജഹാദിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ജുനൈദ് (സമീക് ഫ്ലൈസഡ്), ഉനൈഫ് ഫ്രൈഡേ, സുബൈർ റീം തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. മാഡ്രിഡ് ക്ലബ് ഭാരവാഹികളായ നാസർ ആലുങ്ങൽ, ഹാരിസ് നീലേശ്വരം, ഷുക്കൂർ, കരീം വേങ്ങര, ഷബീർ ബക്കർ, ജാബിർ, അമീൻ കണ്ണൂർ, അക്ബർ, ഫവാസ്, മുനീർ താനാളൂർ, ഫൈസൽ മണലൊടി, സിദ്ദീഖ്, ഫൈസൽ മാഡി, സമീർ സാം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.