റോയൽ കമീഷൻ ജുബൈൽ, യാംബു വൻ നേട്ടം കൈവരിച്ചതായി മന്ത്രാലയം
text_fieldsജുബൈൽ: റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു കഴിഞ്ഞ കാലയളവിൽ മികച്ച വിജയങ്ങളും തുടർച്ചയായ നേട്ടങ്ങളും കൈവരിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രാലയം വെളിപ്പെടുത്തി. റോയൽ കമീഷനിലെ മൊത്തം നിക്ഷേപത്തിെൻറ മൂല്യം 1.191 ബില്യൺ ഡോളറിലെത്തിയെന്നും അടിസ്ഥാന വ്യവസായങ്ങളുടെ എണ്ണം 870 ആയെന്നും അറിയിപ്പിൽ പറയുന്നു. സർക്കാർ ചെലവഴിക്കുന്ന ഓരോ റിയാലിനും സ്വകാര്യ മേഖലയിൽനിന്ന് എട്ടു റിയാലിെൻറ മൂല്യം ലഭിക്കുന്നുണ്ട്. റോയൽ കമീഷെൻറ നിക്ഷേപങ്ങളുടെ മൂല്യം ഏകദേശം 2020 ബില്യൺ ഡോളറിലെത്തി. ഇത് മൊത്തം നിക്ഷേപത്തിെൻറ 17 ശതമാനത്തിന് തുല്യമാണ്. സ്വകാര്യ മേഖലയിലെ നിക്ഷേപം ഏകദേശം 988.4 ബില്യൺ ഡോളറിലെത്തി. ഇത് 83 ശതമാനത്തിന് തുല്യമാണ്. സ്വകാര്യ മേഖലയിലെ നിക്ഷേപമനുസരിച്ച് വ്യവസായിക നിക്ഷേപം ഏകദേശം 934.31 ബില്യൺ റിയാലും നഗര നിക്ഷേപം 17.41 ബില്യൺ റിയാലും വാണിജ്യ നിക്ഷേപങ്ങളുടെ മൂല്യം 66.69 ബില്യൺ റിയാലുമാണ്.
റോയൽ കമീഷെൻറ 4,30,000 ജനസംഖ്യ ആനുപാതികമായി നാലു പ്രധാന നഗരങ്ങളായ ജുബൈൽ, റാസ് അൽഖൈർ, യാംബു, ജീസാൻ എന്നിങ്ങനെ നിക്ഷേപം വിഭജിക്കപ്പെട്ടു. നഗരങ്ങളിലെ തൊഴിലാളികളുടെ എണ്ണം 1,94,000ഉം റോയൽ കമീഷനിലെ മൊത്തം ജീവനക്കാരുടെ എണ്ണം 10,000വും ആയിക്കഴിഞ്ഞു. സൗദി സർക്കാറിെൻറ സ്വയംഭരണ സ്ഥാപനമായി 1975 സെപ്റ്റംബർ 21നാണ് റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു പ്രവർത്തനം ആരംഭിച്ചത്. കമീഷനെ നിയന്ത്രിക്കുന്നത് ഡയറക്ടർ ബോർഡാണ്. ഇതിെൻറ ചെയർമാൻ മന്ത്രിസഭക്ക് റിപ്പോർട്ട് ചെയ്യുന്നു. റിയാദിലെ ചെയർമാെൻറ ഓഫിസ് നയങ്ങൾ രൂപപ്പെടുത്തുകയും രണ്ടു ഡയറക്ടറേറ്റ് ജനറൽ വഴി നടപ്പാക്കലിന് മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. നിക്ഷേപകർ, ജീവനക്കാർ, കമ്യൂണിറ്റികൾ, മറ്റ് പങ്കാളികൾ എന്നിവയിലൂടെ പെട്രോകെമിക്കൽസ്, ഊർജം, തീവ്രമായ വ്യവസായിക നഗരങ്ങൾ ആസൂത്രണം ചെയ്യുക, പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക, കൈകാര്യം ചെയ്യുക എന്നിവയാണ് റോയൽ കമീഷെൻറ പ്രധാന ലക്ഷ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.