Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോ​യ​ൽ റി​ഫാ മെ​ഗാ...

റോ​യ​ൽ റി​ഫാ മെ​ഗാ ക​പ്പ് സീ​സ​ൺ ത്രീ സമാപിച്ചു; ​ഐ​ബി ടെ​ക് ലാ​​ന്റേ​ൺ എ​ഫ്.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
Royal Rifa Mega Cup season,
cancel
camera_alt

റോ​യ​ൽ റി​ഫാ മെ​ഗാ ക​പ്പ് സീ​സ​ൺ ത്രീ ​ജേ​താ​ക്ക​ളായ ഐ​ബി ടെ​ക് ലാ​ന്റേ​ൺ എ​ഫ്.​സി ടീം

റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) സം​ഘ​ടി​പ്പി​ച്ച റോ​യ​ൽ റി​ഫാ മെ​ഗാ ക​പ്പ് സീ​സ​ൺ ത്രീ​യി​ൽ ശ​ക്ത​രാ​യ ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി വാ​ഴ​ക്കാ​ടി​നെ തോ​ൽ​പി​ച്ച് ഐ.​ബി ടെ​ക് ലാ​ന്റേ​ൺ എ​ഫ്.​സി വി​ജ​യി​ച്ചു. മു​ഴു​വ​ൻ പോ​രാ​ട്ട​വീ​ര്യ​വും പു​റ​ത്തെ​ടു​ത്ത വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യെ തു​ട​ർ​ന്ന് പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ ഒ​രു ഗോ​ളി​ന് കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് ലാ​ന്റേ​ൺ എ​ഫ്.​സി റി​ഫ മെ​ഗാ​ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്. ശ​ക്ത​രാ​യ കേ​ര​ള ഇ​ല​വ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക് സെ​മി ഫൈ​ന​ലി​ൽ ത​ള​ച്ചാ​ണ് ഐ​ബി ടെ​ക് ലാ​ന്റേ​ൺ എ​ഫ്.​സി ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ബ്ലാ​സ്​​റ്റേ​ഴ്‌​സ് വാ​ഴ​ക്കാ​ടാ​ക​ട്ടെ സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി​യെ (2-0) തോ​ൽ​പി​ച്ചാ​ണ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ലാ​​ന്റേ​ണി​നു​ള്ള വി​ന്നേ​ഴ്സ് ട്രോ​ഫി റോ​യ​ൽ ട്രാ​വ​ൽ​സ് പ്ര​തി​നി​ധി ഹാ​രി​സ് കാ​വു​ങ്ങ​ലും പ്രൈ​സ് മ​ണി റി​ഫ ട്ര​ഷ​റ​ർ ക​രീം പ​യ്യ​നാ​ടും സ​മ്മാ​നി​ച്ചു. വാ​ഴ​ക്കാ​ടി​നു​ള്ള റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത് (എം.​കെ ഫു​ഡ്സ് എം.​ഡി), പ്രൈ​സ് മ​ണി സൈ​ഫു ക​രു​ളാ​യി (റി​ഫ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ കൈ​മാ​റി.

മി​ക​ച്ച കീ​പ്പ​ർ അ​ഭി​ജി​ത്ത് ബ്ലാ​സ്​​റ്റേ​ഴ്‌​സ് വാ​ഴ​ക്കാ​ട്, ബെ​സ്​​റ്റ്​ ഡി​ഫ​ൻ​ഡ​ർ മു​ജീ​ബ് ലാ​ന്റേ​ൺ എ​ഫ്.​സി, ബെ​സ്​​റ്റ്​ ​െപ്ല​യ​ർ ഇ​ബ്നു ലാ​​ന്റേ​ൺ എ​ഫ്.​സി, ടോ​പ് സ്കോ​റ​ർ നി​യാ​സ് ഫോ​ക്ക​സ്‌ ലൈ​ൻ എ​ഫ്.​സി എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നാ​സ​ർ മാ​വൂ​ർ, ക​ൺ​വീ​ന​ർ ഇം​തി​യാ​സ്‌ ബം​ഗാ​ള​ത്, ജോ.​ക​ൺ​വീ​ന​ർ ആ​ദി​ൽ ത​ങ്ങ​ൾ, വ​ള​ന്റി​യേ​ഴ്​​സ് ക്യാ​പ്റ്റ​ൻ സൈ​നു​ൽ ആ​ബി​ദ് പാ​ണ്ടി​ക്കാ​ട്, വ​ള​ന്റി​യേ​ഴ്​​സ് ലീ​ഡ​ർ​മാ​രാ​യ ഉ​മ്മ​ർ അ​മാ​ന​ത്ത്, ഷ​ഫീ​ക്ക് പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി വാ​ഴ​ക്കാ​ട് റ​ണ്ണേ​ഴ്സ് ട്രോ​ഫി​യു​മാ​യി

മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച നാ​സ​ർ എ​ട​ക്ക​ര, അ​മീ​ർ, ശ​രീ​ഫ് പാ​റ​ക്ക​ൽ, ന​ജീ​ബ്, അ​ൻ​സാ​ർ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ഹ​സ്സ​ൻ, സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്നി​വ​രെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി, ആ​ഷി​ക്, നി​യാ​സ്, മു​ഹ​മ്മ​ദ് സു​ഹൈ​ർ എ​ന്നി​വ​രെ​യും ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.

അ​ണ്ട​ർ 14, 18 യൂ​ത്ത് സോ​ക്ക​ർ അ​ക്കാ​ദ​മി ഫൈ​ന​ൽ മ​ത്സ​ര​വും ഇ​സ്കാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. റി​ഫ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ചേ​ലേ​മ്പ്ര, സൈ​ദ​ല​വി, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsRoyal Rifa Mega Cup seasonIB Tech Lantern FC
News Summary - Royal Rifa Mega Cup season three concluded; IB Tech Lantern FC Winners
Next Story