അൽ ഖോബാർ സോൺ ആർ.എസ്.സി ‘തർതീൽ’
text_fieldsഅൽ ഖോബാർ: ഖുർആൻ പഠനവും പാരായണവും മുഖ്യലക്ഷ്യമാക്കി ആർ.എസ്.സി അൽ ഖോബാർ സോൺ ഏഴാമത് എഡിഷൻ ‘തർതീലും’ വിപുലമായ ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. അൽ ഖോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കലാലയം സെക്രട്ടറി ഷമാലുദ്ദീൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് പ്രൊവിൻസ് അഡ്മിൻ പ്രസിഡൻറ് ഉബൈദുല്ല അഹ്സനി ഉദ്ഘാടനം ചെയ്തു.സോൺ ചെയർമാൻ ഉസ്മാൻ കല്ലായിയുടെ ആമുഖത്തോടെ ആരംഭിച്ച പരിപാടിയിൽ വ്യത്യസ്തമായ ഖുർആൻ പാരായണ രീതികളെ പരിചയപ്പെടുത്തുന്ന ‘സ്പിരിച്വൽ റെസിറ്റേഷൻ സെഷൻ’ ജമാലുദ്ദീൻ ബുഖാരി തൃക്കരിപ്പൂരും ‘ഖുർആൻ സെമിനാർ പ്രഭാഷണം’ ഇർഷാദ് അലി ബുഖാരി നീലഗിരിയും അവതരിപ്പിച്ചു.
പിഴവില്ലാത്ത പാരായണ രീതികളെ സദസിന് പകർന്നുനൽകുന്ന ‘സോൾ ഓഫ് ഖുർആൻ’ എന്ന സെഷൻ ഖലീഫ ഹാഷിമി ആലപ്പുഴയും ‘തർതീൽ സന്ദേശം’ ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ മീഡിയ ക്ലസ്റ്റർ അംഗം സഹദ് കണ്ണപുരവും നിർവഹിച്ചു. ദർവേശ് നസീർ, അഹമ്മദ് ഹാരിസ് എന്നീ വിദ്യാർഥികൾ യഥാക്രമം തിലാവത്തും ഖുർആൻ സ്റ്റോറിയും പങ്കുവെച്ചു. ആർ.എസ്.സി മുൻ നാഷനൽ ചെയർമാൻ നൂറുദ്ദീൻ സഖാഫി, ആർ.എസ്.സി നാഷനൽ നേതാക്കളായ അനസ് വിളയൂർ, ജവാദ് മാവൂർ എന്നിവർ സംബന്ധിച്ചു. ആർ.എസ്.സി സോൺ സംഘടന സെക്രട്ടറി ജലീൽ കൊടിഞ്ഞി സ്വാഗതവും ഷമീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.