ആർ.എസ്.സി ബുക്ടെസ്റ്റ് പരീക്ഷ പുസ്തകം പ്രകാശനം ചെയ്തു
text_fieldsമക്ക: രിസാല സ്റ്റഡി സർക്കിൾ ഗൾഫിലുടനീളം നടത്തിവരുന്ന ബുക്ടെസ്റ്റ് പരീക്ഷ മക്ക സെൻട്രൽതല പുസ്തക പ്രകാശനം ഐ.സി.എഫ് മക്ക പ്രസിഡൻറ് ടി.എസ്. ബദ്റുദ്ദീൻ തങ്ങൾ നിർവഹിച്ചു. പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന 13ാ-മത് എഡിഷൻ പരീക്ഷയാണ് ഈ വർഷം നടക്കുക. മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങളെ വിവരിച്ച് ഡോ. ഉമറുൽ ഫാറൂഖ് സഖാഫി രചിച്ച 'അറഫാ പ്രഭാഷണം' (ജനറൽ വിഭാഗം), നൗഫൽ അബ്ദുൽകരീം രചിച്ച 'The Illuminated Lantern' എന്ന പുസ്തകം (സ്റ്റുഡൻറ്സ് വിഭാഗം) എന്നിവയാണ് ബുക്ടെസ്റ്റിനായി തെരഞ്ഞെടുത്തത്. എസ്.എസ്.എഫുമായി ചേർന്ന് ഗ്ലോബൽ തലത്തിലായിരിക്കും ഈ വർഷം പരീക്ഷ നടത്തുക എന്ന് സംഘാടകർ അറിയിച്ചു. 2008ൽ ആരംഭിച്ച ബുക്ടെസ്റ്റ് 13 വർഷം കൊണ്ട് നബിജീവിതത്തെകുറിച്ച് പ്രവാസി മലയാളികൾക്ക് വായിക്കാനും പഠിപ്പിക്കാനും അവസരം നൽകുകയുണ്ടായി.
ജനറൽ മലയാളം സ്റ്റുഡൻറ്സ് സീനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലാണ് ബുക് ടെസ്റ്റ് പരീക്ഷ നടക്കുന്നത്. 18 വയസ്സിനു മുകളിലുള്ള എല്ലാവരും ജനറൽ വിഭാഗത്തിലും 11 വയസ്സുവരെ സ്റ്റുഡൻറ്സ് ജൂനിയർ, 18 വയസ്സ് വരെ സീനിയർ എന്നീ വിഭാഗങ്ങളായായിരിക്കും പരീക്ഷ. രണ്ടു ഘട്ടങ്ങളിലായി ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് കാഷ് അവാർഡ് നൽകും. മക്ക സെൻട്രൽ ജനറൽ കൺവീനർ മുസ്തഫ പട്ടാമ്പി ബുക്ടെസ്റ്റ് പരിചയപെടുത്തി സംസാരിച്ചു.
അബൂബക്കർ സഖാഫി വെണ്ണക്കോട്, ഐ.സി.എഫ് മക്ക ജനറൽ സെക്രട്ടറി മുസ്തഫ കാളോത്ത്, നേതാക്കളായ അഷ്റഫ് പേങ്ങാട്, സലാം ഇരുമ്പുഴി, ഹാമിദ് സൈനി, മുഹമ്മദ് മുസ്ലിയാർ, ഖയ്യൂം ഖാദിസിയ്യ, ശറഫു വടശ്ശേരി, ഇമാംഷ, അൻവർ തിരുവനന്തപുരം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.