ആർ.എസ്.സി ഹജ്ജ് വളന്റിയർ സ്വീകരണ സംഗമം
text_fieldsജുബൈൽ: ഹജ്ജ് കർമത്തിനെത്തിയ തീർഥാടകർക്കുള്ള സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായി തിരിച്ചെത്തിയ വളൻറിയർമാർക്ക് രിസാല സ്റ്റഡി സർക്കിൾ ജുബൈൽ സോൺ കമ്മിറ്റി സ്വീകരണം നൽകി. 18 വർഷമായി സേവനപ്രവർത്തനങ്ങളിൽ സജീവമായ രിസാല സ്റ്റഡി സർക്കിൾ ഈ വർഷവും വിവിധ സോണുകളിൽനിന്നായി പ്രത്യേക പരിശീലനം നൽകിയ രണ്ടായിരത്തോളം വളന്റിയർമാരെ സേവനവഴിയിൽ ഇറക്കിയിരുന്നു.
പ്രധാനമായും രണ്ടു ഹറമുകളിലും മിനാ, മുസ്ദലിഫ, അറഫ, അസീസിയ, ജിദ്ദ എയർപോർട്ട്, മദീന എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സേവനപ്രവർത്തനങ്ങൾ നടന്നിരുന്നത്.ജുബൈൽ സോണിൽനിന്നു പങ്കെടുത്ത് തിരിച്ചെത്തിയ വളന്റിയർമാർക്കുള്ള സ്വീകരണ പരിപാടിയിൽ സോൺ ചെയർമാൻ ഷാഫി അരീക്കോട് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് സംഘടനാകാര്യ സെക്രട്ടറി ശരീഫ് മണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു.
രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി വളന്റിയർമാരെ അഭിനന്ദിച്ച് സംസാരിക്കുകയും നാഷനൽ മീഡിയ സെക്രട്ടറി അനസ് വിളയൂർ സന്ദേശപ്രഭാഷണം നടത്തുകയും ചെയ്തു. ഷൗക്കത്ത് സഖാഫി, നൗഫൽ ചിറയിൽ, അബ്ദുൽ ജലീൽ കൊടുവള്ളി, അബ്ദുൽ അസീസ് സഅദി, അഷ്റഫ് സഖാഫി, ജവാദ് മാവൂർ, അസ്ലം ബീമാപ്പള്ളി, അഫ്സൽ പിലാക്കൽ, ജാഫർ സഖാഫി തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് കുമ്പള സ്വാഗതവും മിറാഷ് ചെർപ്പുളശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.